UPDATES

വാര്‍ത്തകള്‍

ഗോധ്ര സംഭവത്തെ മോദിയുമായി ബന്ധപ്പെടുത്തിയാലോ? സിഖ് വിരുദ്ധ കലാപത്തിന് ഉത്തരവാദി രാജീവെന്ന വിമര്‍ശനത്തിന് മറുപടിയുമായി പഞ്ചാബ് മുഖ്യമന്ത്രി

സിഖ് വിരുദ്ധ കലാപം പ്രചാരണവിഷയമാക്കുന്നതിനെതിരെയാണ് വിമര്‍ശനം

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെയും കോണ്‍ഗ്രസിനെയും 1984 ലെ സിഖ് വിരുദ്ധകലാപത്തിന് ഉത്തരവാദികളായി ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ അമരീന്ദര്‍ സിംങ്. സിഖ് കലാപത്തിന് രാജീവ് പ്രേരിപ്പിച്ചുവെന്ന ആരോപിച്ച് കഴിഞ്ഞ ദിവസം ബിജെപി മുന്‍ പ്രധാനമന്ത്രിയുടെ പ്രസംഗം ട്വീറ്റ് ചെയ്തിരുന്നു. വന്‍മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി ഇളകുമെന്ന രാജീവ് ഗാന്ധിയുടെ പ്രസ്താവനയാണ് ബിജെപി പ്രചാരണായുധമാക്കിയത്.

കോണ്‍ഗ്രസിന്റെ ചില നേതാക്കള്‍ കലാപവുമായി ബന്ധപ്പെട്ടിട്ടുണ്ടാകാം. അതിന്റെ പേരില്‍ രാജീവ് ഗാന്ധിയേയും കോണ്‍ഗ്രസിനെയും കുറ്റപ്പടുത്താന്‍ പ്രധാനമന്ത്രി മോദിക്ക് കഴിയില്ലെന്നും അമരീന്ദര്‍ സിംങ് പറഞ്ഞു. നിരവധി കുറ്റപത്രങ്ങളില്‍ പേരുള്ള നിരവധി ആര്‍എസ്എസ് ബിജെപി നേതാക്കള്‍ ഉണ്ടെന്ന കാര്യം പ്രധാനമന്ത്രി ഓര്‍മ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗോധ്ര സംഭവത്തിന്റെ പേരുമായി മോദിയെ ബന്ധപ്പെടുത്തിയാലോ എന്ന ചോദ്യവും അമിരീന്ദര് സിംങ് ചോദിച്ചു.

മൂന്നാം ഘട്ട വോട്ടിംങ് പൂര്‍ത്തിയായതിന് ശേഷമാണ് രാജീവ് ഗാന്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രധാനമന്ത്രി മോദിയും ബിജെപിയും തെരഞ്ഞെടുപ്പ് വിഷയമാക്കിയത്. ഒന്നാം നമ്പര്‍ അഴിമതിക്കാരനാണ് രാജീവ് ഗാന്ധിയെന്നായിരുന്നു മോദിയുടെ പരാമര്ശം. പിന്നീടാണ് 1984 ല്‍ ഇന്ദിരാഗാന്ധി വധത്തെ തുടര്‍ന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ സിഖ് വിരുദ്ധ കലാപത്തെ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കിയത്.
3000ത്തിലധികം സിഖുകാരാണ് 1984 ലെ കലാപത്തില്‍ കൊല്ലപ്പെട്ടത്.

Also Read-  “തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ 14 പേരെ കൊന്നു എന്നെഴുതുന്നത് എന്തടിസ്ഥാനത്തിലാണ്? ആകെ കൊന്നത് ഏഴുപേരെയാണ്”; റിസ്ക്കെടുക്കാന്‍ നോക്കുന്ന സര്‍ക്കാര്‍ ഇത് ഓര്‍മ്മിക്കുന്നത് നന്ന്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍