UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുംബയ് വെള്ളത്തിലായപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു? കോണ്‍ഗ്രസ് നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

സാധാരണക്കാരുടെ ആവശ്യങ്ങള്‍ അറിഞ്ഞ് സഹായമെത്തിക്കാന്‍ തെരുവുകളില്‍ നമ്മുടെ ആളുകള്‍ വേണമായിരുന്നു. അങ്ങനെയാണ് പാര്‍ട്ടി വളരുക – മുതിര്‍ന്ന നേതാക്കളോട് രാഹുല്‍ പറഞ്ഞു.

ഇന്നലെ മുംബൈയിലെത്തിയ രാഹുല്‍ ഗാന്ധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ചു. നഗരത്തില്‍ കനത്ത മഴയില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളുടേയും പ്രവര്‍ത്തകരുടേയും അഭാവം ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ വിമര്‍ശനം. മുംബയ് വെള്ളത്തില്‍ മുങ്ങിയപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു. സാധാരണക്കാരുടെ ആവശ്യങ്ങള്‍ അറിഞ്ഞ് സഹായമെത്തിക്കാന്‍ തെരുവുകളില്‍ നമ്മുടെ ആളുകള്‍ വേണമായിരുന്നു. അങ്ങനെയാണ് പാര്‍ട്ടി വളരുക – മുതിര്‍ന്ന നേതാക്കളോട് രാഹുല്‍ പറഞ്ഞു.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ ഹാജരാകാനാണ് രാഹുല്‍ ഗാന്ധി മുംബൈയിലെത്തിയത്. രാഹുല്‍ കുറ്റക്കാരനല്ല എന്ന് കോടതി വിധിച്ചിരുന്നു. കോടതി നടപടികള്‍ക്ക് ശേഷം മുതിര്‍ന്ന നേതാക്കളുമായി എയര്‍പോര്‍ട്ട് ലോഞ്ചില്‍ രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തി. മുംബയ് പിസിസി പ്രസിഡന്റ് മിലിന്ദ് ദേവ്‌റ, മുന്‍ പിസിസി പ്രസിഡന്റ് സഞ്ജയ് നിരുപം, മുന്‍ സംസ്ഥാന മന്ത്രിമാരായ കൃപാശങ്കര്‍ സിംഗ്, നസീം ഖാന്‍, വര്‍ഷ ഗെയ്ക്‌വാദ്, മുന്‍ എംപി ഏക്‌നാഥ് ഗെയ്ക്‌വാദ്, എംഎല്‍എ അമീന്‍ പട്ടേല്‍, മുതിര്‍ന്ന നേതാവ് ചരണ്‍ സിംഗ് സപ്ര എന്നിവരുമായാണ് രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയത്.

ഒക്ടോബറില്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പാണ് പ്രധാന ചര്‍ച്ചയായത്. എന്‍സിപിയുമായും വിബിഎയുമായുമുള്ള (വഞ്ചിത് ബഹുജന്‍ അഖാഡി) സഖ്യം ചര്‍ച്ചയായി. പ്രസിഡന്റ് സ്ഥാനം രാജി വച്ചെങ്കിലും പാര്‍ട്ടി ഉന്നത നേതൃത്വത്തില്‍ രാഹുല്‍ സജീവമായി പങ്ക് വഹിക്കുന്നത് തുടരുന്നു എന്ന സന്ദേശമാണ് മുംബയ് സന്ദര്‍ശനത്തിലെ ചര്‍ച്ചകള്‍ നല്‍കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍