‘റസാന്‍ അല്‍ നജാര്‍ (ഗാസ), ലിനി പുതുശ്ശേരി(ഇന്ത്യ), സലോമി കര്‍വ(ലൈബീരിയ). മറന്നു പോയിട്ടുണ്ടെങ്കില്‍ ഓര്‍ത്തെടുക്കുക ഇവരെ.’- ഇങ്ങനെയായിരുന്നു കാംപെല്ലിന്റെ ട്വീറ്റ്
നിപ ബാധിതയായി മരിച്ച പേരാമ്പ്ര സ്വദേശിനിയായ നഴ്‌സ് ലിനി അടക്കം ലോകത്തിന്റെ വിവിധയിടങ്ങളില്‍ മരണമടഞ്ഞ ആതുരസേവകര്‍ക്ക് ആദരമര്‍പ്പിച്ച് ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജിം കാംപെല്‍. ഗാസയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റുമരിച്ച റസാന്‍ അല്‍ നജാര്‍, ലൈബീരിയയിലെ സോലമി കര്‍വ എന്നിവര്‍ക്കൊപ്പമാണ് കാംപെല്‍ ലിനിയെയും ആദരിച്ചത്.
‘റസാന്‍ അല്‍ നജാര്‍ (ഗാസ), ലിനി പുതുശ്ശേരി(ഇന്ത്യ), സലോമി കര്‍വ(ലൈബീരിയ). മറന്നു പോയിട്ടുണ്ടെങ്കില്‍ ഓര്‍ത്തെടുക്കുക ഇവരെ.’- ഇങ്ങനെയായിരുന്നു കാംപെല്ലിന്റെ ട്വീറ്റ്. തന്റെ ഔദ്യോഗിക ട്വിറ്ററിലായിരുന്നു ജിം കാംപെല്ലിന്റെ പ്രതികരണം.
മെയ് 21നായിരുന്നു നിപ വൈറസ് ബാധിച്ച രോഗിയെ ചികിത്സിക്കുന്നതിനിടെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ലിനി പുതുശേരി മരിച്ചത്. കോട് നിപ വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യ വ്യക്തികളില്‍ ഒരാളായിരുന്നു ലിനിയും. നിപ ബാധിതനായി യുവാവിന് ചികില്‍സിച്ചതിലൂടെയായിരുന്നു ലിനിക്ക് വൈറസ് ബാധയേറ്റത്. ലിനിയോടുള്ള ആദര സൂചകമായി സംസ്ഥാനസര്‍ക്കാര്‍ മക്കള്‍ക്ക് 20 ലക്ഷം രൂപയും. ലിനിയുടെ ഭര്‍ത്താവിന് ജോലിയും വാഗ്ദാനം ചെയ്തിരുന്നു.
ഗാസയിലെ പലസ്തീന്‍ പ്രതിഷേധക്കാര്‍ക്കിടെയില്‍ വൈദ്യ സഹായം നല്‍കുന്നതിനിടെയാണ് ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് റസാന്‍ അല്‍ നജാര്‍ എന്ന ഇരുപതുകാരിക്ക ജീവന്‍ നഷ്ടമായപ്പോള്‍ ലൈബീരിയയില്‍ എബോള ബാധിതരെ ചികില്‍സിച്ചിരുന്ന സലോമികര്‍വ പ്രസവാനന്തരം പിന്നീട് മരണമടയുകയായിരുന്നു.
Remember them, lest we forget: Razan al-Najjar (Gaza); Lini Puthussery (India); Salome Karwah (Liberia). #WomeninGlobalHealth, #NotATarget pic.twitter.com/UmpBb88oA7
— Jim Campbell (@JimC_HRH) June 2, 2018
അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.