UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തരൂരിന്റെ പോസ്റ്ററിൽ ‘വൈ ഐ ആം എ ഹിന്ദു’; നടപടി എടുക്കുമെന്ന് ടിക്കാറാം മീണ

വിഷയം പരിശോധിച്ച് നടപടി എടുക്കുമെന്നും ടിക്കാറാം മീണ

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂര്‍ വൈ ഐ ആം എ ഹിന്ദു എന്ന പുസ്തകം ഉപയോഗിച്ച സംഭവം ശ്രദ്ധയിൽപെട്ടതായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളുള്ള പുസ്തത്തിന്റെ കവർ പോസ്റ്ററുകളിൽ ഉപയോഗിച്ച സംഭവത്തിലാണ് പ്രതികരണം. വിഷയം പരിശോധിച്ച് നടപടി എടുക്കുമെന്നും ടിക്കാറാം മീണ അറിയിച്ചു.

മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ വ്യക്തമായ ലംഘനമായാണ് മത ചിഹ്നങ്ങളുടെയും ജാതിയുടെയും പേരിൽ വോട്ട് നേടാൻ ശ്രമിക്കുന്നത്. ശബരിമല വിഷയം മുന്‍നിർത്തി അയ്യപ്പന്‍റെ പേരിൽ രാഷ്ട്രീയ പാർട്ടികൾ വോട്ട് നേടാൻ ശ്രമിക്കരുതെന്നും ടിക്കാറാം മീണ നേരത്തെ പ്രതികരിച്ചിരുന്നു. വൈ ഐ ആം എ ഹിന്ദു തിരഞ്ഞെടുപ്പ് പോസ്റ്ററിൽ ഉപയോഗിക്കുന്നതിനെതിരെ നേരത്തെ ബിജെപിയും രംഗത്തെത്തിയിരുന്നു.

ഫ്ലക്സുകൾ ഉപയോഗിക്കരുതെന്ന വിധി ലംഘിക്കുന്നില്ലെന്ന് കൾശനമായി ഉറപ്പാക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കുന്നു. കോടതി വിധി വന്നത് ഫ്സക്സ് നിരോധിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നീക്കങ്ങൾക്ക് കരുത്തേകുന്നതാണ്. കോടതി വിധി ചരിത്രപ്രാധാന്യമുള്ളതാണെന്നും അദ്ദേഹം പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍