UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാട്ടാന കിണറ്റില്‍ വീണു; വന്യമൃഗ ശല്ല്യത്തിന് അറുതിയില്ലാതെ രക്ഷാ പ്രവർത്തനത്തിന് സഹകരിക്കില്ലെന്ന് നാട്ടുകാര്‍

ഇന്നലെ രാത്രി ഒമ്പതോളം കാട്ടാനകള്‍ പയ്യാവൂരില്‍ തമ്പടിച്ചത്.

കണ്ണൂര്‍ പയ്യാവൂരില്‍ കാട്ടാന കിണറ്റില്‍ വീണു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്തവത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. കാട്ടാന ശല്യം രൂക്ഷമായിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇന്നലെ രാത്രി ഒമ്പതോളം കാട്ടാനകള്‍ പയ്യാവൂരില്‍ തമ്പടിച്ചത്. ഇന്നു രാവിലെയാണ് ആനയെ കിണറ്റില്‍ വീണ നിലയില്‍ നാട്ടുകാര്‍ കാണുന്നത്.

അഞ്ചുവര്‍ഷമായി വലിയ കാട്ടാന ശല്യനമുള്ള പ്രദേശമാണിവിടം. എന്നാല്‍ നിരന്തരം പരാതിപ്പെട്ടിട്ടും വനം വകുപ്പ് അധികൃതര്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാവുന്നില്ല. ഇനപ്രതിനിധികള്‍ ഉള്‍പ്പടെ ഇതില്‍ ഇടപെടുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി. അതിനാല്‍ തന്നെ ജില്ലാകളക്ടറും ഡിഎംഒയും ഫോറസ്റ്റ് റെയ്ഞ്ചറും ഉള്‍പ്പടെ ഇവിടെയെത്തി കാട്ടാനശല്യത്തിനെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പു നല്‍കാതെ രക്ഷാപ്രവര്‍ത്തനത്തിന് സഹകരിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

തളിപ്പറമ്പ് ഡിവൈഎസ്പി രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ സ്ഥലത്തേക്ക് കയറാന്‍ അനുവദിച്ചെങ്കിലും വനംവകുപ്പുദ്യോഗസ്ഥരെ കയറ്റിവിടില്ലെന്ന തീരുമാനത്തിലാണ് നാട്ടുകാര്‍.

Read More :ജയിലുകളിൽ മൊബൈൽ ജാമറുകൾ സ്ഥാപിക്കും, സംഭവിക്കാന്‍ പാടില്ലാത്തത് പലതും നടക്കുന്നെന്നും മുഖ്യമന്ത്രി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍