UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഗസ്ത്യാർകൂടം ട്രക്കിങ്ങ്; സ്ത്രീകളെ അതിരുമലകടക്കാൻ അനുവദിക്കില്ലെന്ന് ആദിവാസി മഹാസഭ

അതിരുമല കടക്കണമെങ്കില്‍ തങ്ങളുടെ ജഡത്തിന് മുകളിലൂടെ കടന്നപോവാനെ സാധിക്കു എന്നും ആദിവാസി മഹാ സഭ സംസ്ഥാന പ്രസിഡന്റ് മോഹനൻ ത്രിവേണി

ട്രക്കിങ്ങിന്റെ പേരിൽ അഗസ്ത്യാർകൂടത്തിൽ സ്ത്രീകൾ പ്രവേശിക്കുന്നത് ആചാരലംഘനത്തിന് വഴിവയ്ക്കുമെന്ന് ആദിവാസി മഹാസഭ. ഈ സാഹചര്യത്തിൽ സ്തീകളെത്തിയാൽ അതിരുമലകടക്കാൻ സ്ത്രീകളെ അനുവദി​ക്കില്ലെന്നും മഹാസഭ വ്യക്തമാക്കി. ട്രക്കിങ്ങിനെത്തുന്ന സ്ത്രീകൾക്ക് അതിരുമല വരെ എത്താം. അതിനപ്പുറം പോവാൻതങ്ങളുടെ വിശ്വാസങ്ങള്‍ അനുവദിക്കുന്നില്ലെന്നും മഹാസഭ പറയുന്നു.

അതിരുമല കടക്കണമെങ്കില്‍ തങ്ങളുടെ ജഡത്തിന് മുകളിലൂടെ കടന്നപോവാനെ സാധിക്കു എന്നും ആദിവാസി മഹാ സഭ സംസ്ഥാന പ്രസിഡന്റ് മോഹനൻ ത്രിവേണി വ്യക്തമാക്കി.  ട്രസ്റ്റ്​ ട്രഷറർ എം.​ആർ. സുരേഷ്, അഗസ്ത്യമലയിലെ പ്രധാന പൂജാരി ഭഗവാൻ കാണി, അടുത്ത അവകാശിയായ മാത്തൻ​കാണി, ഓമന എന്നിവർ വാർത്ത​സമ്മേളനത്തിൽ പറഞ്ഞു. ആചാര സംരക്ഷണത്തിനായി സ്ത്രീകളുടെ നേതൃത്വത്തിൽ യജ്ഞം സംഘടിപ്പിക്കും. കോടതി വിധിക്കെതിരെ റിവ്യൂ ഹരജി നൽകുമെന്നും സഭ വ്യക്തമാക്കി.

അതേസമയം, അഗസ്ത്യാർ കൂടത്തിൽ സ്ത്രൂകൾ പ്രവേശിക്കുന്നതിന് അഗസ്ത്യാർ കൂടമ ക്ഷേത്രയോഗം പരറയുന്നു. വിഷയം ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പടുത്തി കലാപം നടത്താനാണ് ചിലരുടെ ശ്രമമെന്നും യോഗം പ്രസിഡന്റ് ആർ ജയകുമാർ നായര്‍ പറയുന്നു.

പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ അഗസ്ത്യാർ കൂടത്തിലേക്ക് സ്ത്രീ പുരുഷ ഭേതമന്യേ ആളുകൾ യാത്ര ചെയ്തിരുന്നതായി ചരിത്ര രേഖകൾ ഉണ്ട്. ആദിവാസികൾക്കും പൂജചെയ്യാൻ ഹൈക്കോടതി വിധി ദുർവ്യാഖ്യാനിച്ചാണ് ആദിവാസി സംഘടനകൾ സ്ത്രീപ്രവേശന വിലക്കുമായി വരുന്നതെന്നും ക്ഷേത്രയോഗം ആരോപിക്കുന്നു. അഗസ്ത്യാർകൂടത്തിൽ പൂജ അവുവദിക്കില്ലെന്ന വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിനെതിവെ കോടതിയെ സമീപിക്കുമെന്നു യോഗം പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍