UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹൈക്കോടതി നിർദേശം തള്ളി കെഎസ്ആർടിസി ജീവനക്കാർ; പണിമുടക്കിൽ നിന്നും പിന്നോട്ടില്ലെന്നും സംയുക്ത സമരസമിതി

കോടതിയെ വെല്ലുവിളിക്കുകയല്ല, തൊഴിലാളികൾക്ക് മുന്നിൽ‌ മറ്റ് വഴികളില്ലെന്നും സമരസമിതി

ഇന്ന് അർധരാത്രി മുതൽ നടത്താനിരുന്ന കെഎസ്ആർടിസി ജീവനക്കാരുടെ അനിശ്ചിത കാല സമരം മാറ്റണമെന്ന ഹൈക്കോടതി ഉത്തരവ് തള്ളി സംയുക്ത സമര സമിതി. ഹൈക്കോടതി ഉത്തരവ് അനുസരിക്കില്ലെന്നും സമരവുമായി മുന്നോട്ട് പോവുമെന്നും സമരമ സമിതി നേതാക്കൾ അറിയിച്ചു. എന്നാൽ കോടതിയെ വെല്ലുവിളിക്കുകയല്ലെന്ന് വ്യക്തമാക്കിയ നേതാക്കൾ തൊഴിലാളികൾക്ക് മുന്നിൽ‌ മറ്റ് വഴികളില്ലെന്നും ചൂണ്ടിക്കാട്ടുന്നു.

ചർച്ചകളിൽ നിന്ന് സംഘടനകൾ പിന്നോട്ട് പോവില്ല. പ്രശ്ന പരിഹാരത്തിന് ആര് മുൻകയ്യെടുത്താലും പങ്കെടുക്കുമെന്നും സമര സമതി നേതാക്കൾ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു നേതാക്കളുടെ പ്രതികരണം. വിഷയം ചർച്ചചെയ്യാൻ സംയുക്ത സമരസമിതി യോഗം ചേരുകയാണ്.

ഒത്തുതീർപ്പ് ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ ഇന്ന് അർധരാത്രി മുതൽ നടത്താനിരുന്ന കെഎസ്ആർടിസി ജീവനക്കാരുടെ അനിശ്ചിതകാലപണിമുടക്ക് തടഞ്ഞ് കൊണ്ട് അൽപ സമയം മുന്‍പാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. നാളത്തെ ചർച്ചയിൽ തൊഴിലാളി സംഘടനകൾ പങ്കെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. പണിമുടക്കിന് ജീവനക്കാർ നല്‍കിയ നോട്ടീസില്‍ അധികാരികള്‍ ഇടപെടുന്നുണ്ടെങ്കില്‍ സമരം ഉചിതമാണോയെന്ന് ചോദിച്ചായിരുന്നു കോടതി നാളെ ചർച്ചയിൽ പങ്കെടുക്കാൻ തൊഴിലാളികളോട് നിർദേശിച്ചത്. സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യുക്കേഷന്‍ എന്ന സംഘടന നല്‍കിയ ഹര്‍ജി പരിഗണിച്ചുള്ള ഉത്തരവ് പുറത്ത് വന്നതിന് പിറകെയാണ് സംഘടനടകൾ നിലപാട് അറിയിച്ചത്. ഹര്‍ജി ചൊവ്വാഴ്ച്ച കോടതി വീണ്ടും പരിഗണിക്കും.

ഇന്ന് ചര്‍ച്ച നടത്തിയെന്ന എംഡിയുടെ വിശദീകരണത്തെ കോടതി രൂക്ഷമായി വിമർശിച്ചു. ഇന്ന് നടത്തിയ ഒത്തുതീർപ്പ് ചർച്ച പരാജയപ്പെട്ടെന്ന് സർക്കാരും എംഡിയും കോടതിയെ അറിയിച്ചതിന് പിറകെയായിരുന്നു വിമർശനം. ഒന്നാം തീയതി പണിമുടക്ക് നോട്ടീസ് കിട്ടിയിട്ട് ഇന്നാണോ ചർച്ച നടത്തുന്നതെന്നായിരുന്നു തച്ചങ്കരിയോടുള്ള ഹൈക്കോടതിയുടെ ചോദ്യം.

കെഎസ്‌ആർടിസി അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞു; ചർച്ചയിൽ പങ്കെടുക്കാൻ തൊഴിലാളി സംഘടനകൾക്ക് നിർദേശം

തച്ചങ്കരിയുമായി പ്രശ്നങ്ങളില്ല; എല്ലാ കുറ്റങ്ങളും തൊഴിലാളിയുടെ തലയില്‍ വയ്ക്കാന്‍ പറ്റില്ല; ആനത്തലവട്ടം ആനന്ദന്‍/അഭിമുഖം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍