UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ബംഗാളികളല്ല; ബംഗ്ലാദേശി മുസ്ലിംങ്ങള്‍ക്കെതിരാണ് നീക്കം’ നയം വ്യക്തമാക്കി ബിജെപി

വര്‍ഗ്ഗീയ പ്രശ്‌നങ്ങള്‍ മൂലം അയല്‍ രാജ്യങ്ങളില്‍ നിന്നെത്തിയ ഹിന്ദു അഭയാര്‍ഥികളെ രാജ്യം സംരക്ഷിച്ചിരുന്നു. എന്നാല്‍ അനധികൃതമായി കുടിയേറിയ മുസ്ലിം വിഭാഗക്കാര്‍ക്ക് അഭയം നല്‍കേണ്ട സാഹചര്യമില്ല.

നമ്മള്‍ ബംഗാളികള്‍ക്കെതിരല്ല, ബംഗ്ലാദേശി മുസ്‌ലീംങ്ങള്‍ക്കെതിരാണെന്ന വ്യക്തമാക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡ് പ്രചാരണങ്ങളുമായി ബിജെപി. ബിജെപി ബംഗാളി വിരുദ്ധ പാര്‍ട്ടിയാണെന്ന തൃണമൂല്‍ കോണ്‍ഗ്രസ് പ്രചാരണങ്ങളെ പ്രതിരോധിക്കുക ലക്ഷ്യമിട്ടാണ് പുതിയ നീക്കം. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കുന്ന കൊല്‍ക്കത്ത റാലിക്ക് മുന്നോടിയായി സ്ഥാപിച്ച് ബോര്‍ഡുകളിലാണ് ബിജെപി ഇക്കാര്യം വ്യക്തമാക്കുന്നത്. പൗരത്വ രജിസ്റ്ററിന്റെ പശ്ചാത്തലത്തത്തിലായിരുന്നു ബിജെപി ബംഗാളി വിരുദ്ധ പാര്‍ട്ടിയാണെന്ന നിലപാടുമായി തൃണമൂല്‍ രംഗത്തെത്തിയത്. അമിത് ഷായുടെയും ബംഗാള്‍ പാര്‍ട്ടി അധ്യക്ഷന്റെയും ചിത്രം അടക്കം ഉള്‍പ്പെട്ട ബോര്‍ഡിലാണ് ബംഗളാദേശി മുസ്ലീംങ്ങളെ ബിജെപി പരസ്യമായി തള്ളുന്നത്.

തങ്ങള്‍ ബംഗാള്‍ സ്വദേശികള്‍ക്ക് എതിരല്ല, എന്നാല്‍ അനധികൃത കുടിയേറ്റക്കാരെ പ്രോല്‍സാഹിപ്പിക്കില്ല. വര്‍ഗ്ഗീയ പ്രശ്‌നങ്ങള്‍ മൂലം അയല്‍ രാജ്യങ്ങളില്‍ നിന്നെത്തിയ ഹിന്ദു അഭയാര്‍ഥികളെ രാജ്യം സംരക്ഷിച്ചിരുന്നു. എന്നാല്‍ അനധികൃതമായി കുടിയേറിയ മുസ്ലിം വിഭാഗക്കാര്‍ക്ക് അഭയം നല്‍കേണ്ട സാഹചര്യമില്ല. പൗരത്വ രജിസറ്ററിന്റെ പേരില്‍ ബംഗാളിലെ ജനങ്ങള്‍ക്കിടയില്‍ തെറ്റായ പ്രചാരണങ്ങള്‍ നടക്കുകയാണെന്നും സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവ് പറയുന്നു.

എന്നാല്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ബംഗാളിലെ ബിജെപി നേതൃത്വത്തിന് വ്യത്യസ്ഥ നിലപാടാണെന്നും സംസ്ഥാന നേതാക്കള്‍ പറയുന്നു. ബംഗാളിലെ ജനങ്ങള്‍ അവരുടെ സ്വത്വത്തെ കുറിച്ച് ആശങ്കയുള്ളവരാണ്, അതിനാല്‍ എന്‍സിആര്‍ വിഷയത്തില്‍ സംസ്ഥനത്ത് കടും പിടുത്തം വേണ്ടെന്ന നിലപാടാണ് പാര്‍ട്ടിക്കുള്ളതെന്നും നേതാക്കള്‍ പറയുന്നു. ഓഗസ്റ്റ് 10 നാണ് അമിത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍