UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് കേസിലെ സാക്ഷിയെ നാല് മാസമായി കാണാനില്ല, കൊല്ലപ്പെട്ടതാകാമെന്ന് ഡല്‍ഹി കോടതിയോട് എന്‍ഫോഴ്‌സ്‌മെന്റ്

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ അനന്തരവന്‍ രതുല്‍ പുരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഇക്കാര്യം പറഞ്ഞത്.

അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതി കേസിലെ സാക്ഷികളിലൊരാള്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡല്‍ഹി കോടതിയിലാണ് എന്‍ഫോഴ്‌സമെന്റ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ നാല് മാസമായി കാണാനില്ലാത്ത സാക്ഷി കൊല്ലപ്പെട്ടിട്ടുണ്ടാകും എന്ന് വിശ്വസിക്കുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ അനന്തരവന്‍ രതുല്‍ പുരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഇക്കാര്യം പറഞ്ഞത്. അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ രതുല്‍ പുരി തന്റെ കമ്പനികള്‍ വഴി കൈക്കൂലി നേടി എന്നാണ് ആരോപണം.

വിചാരണ നേരിടുന്ന ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലുമായി താന്‍ ബന്ധപ്പെട്ടിട്ടുള്ളതായി രതുല്‍ പുരി സമ്മതിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു. തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധിക്കുന്ന ശക്തനായ വ്യക്തിയാണ് രതുല്‍ പുരി എന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷയെ എന്‍ഫോഴ്‌സ്‌മെന്റ് എതിര്‍ത്തത്. സാക്ഷികളിലൊരാള്‍ കൊല്ലപ്പെട്ടെന്ന് കരുതുന്നു. അയാളെ ബന്ധപ്പെടാന്‍ ഞങ്ങള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കുടുംബം ഞെട്ടലിലാണ്. വളരെയധികം ഭീതിയിലായതിനാലാണ് അവര്‍ കേസ് ഫയല്‍ ചെയ്യാത്തത് – എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞു.

അതേസമയം കേസ് രാഷ്ട്രീയപ്രേരിതമാണ് എന്ന് രതുല്‍ പുരിയുടെ അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്‌വി വാദിച്ചു. മധ്യപ്രദേശിലെ രാഷ്ട്രീയ സംഭവവികാസങ്ങളുമായി രതുല്‍ പുരിക്കെതിരായ കേസിന് ബന്ധമുണ്ട് എന്ന് സിംഗ്‌വി ആരോപിച്ചു. പുരിയുടെ കമ്പനിയായ ഹിന്ദുസ്ഥാന്‍ പവര്‍ പ്രോ്ജക്ട് ലിമിറ്റഡും ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍