UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആറാം നിലയിലെ ബാല്‍ക്കണിയില്‍ തല കീഴായി തൂങ്ങി യോഗാഭ്യാസം: മെക്‌സിക്കോക്കാരി 80 അടി താഴേക്ക് വീണു

അലെക്‌സ താഴേക്ക് വീഴുന്നതിന് തൊട്ടുമുമ്പ് സുഹൃത്താണ് ചിത്രം പകര്‍ത്തിയത്.

മെക്‌സിക്കോയില്‍ ആറാം നിലയിലെ ബാല്‍ക്കണിയില്‍ യോഗാഭ്യാസം നടത്തിയ 23കാരിയായ കോളേജ് വിദ്യാര്‍ത്ഥിനി 80 അടി താഴേക്ക് വീണു. മെക്‌സിക്കോയിലെ സാന്‍ പെഡ്രോയില്‍ അലെക്‌സ ടെറാസ എന്ന യുവതിയാണ് സാഹസിക യോഗാപ്രകടനത്തിനിടെ അടി തെറ്റി വീണ് അപകടത്തിനിരയായത് എന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അലെക്‌സ ബാല്‍ക്കണിയില്‍ നിന്ന് താഴേയ്ക്ക് തൂങ്ങിക്കിടക്കുന്നതിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അലെക്‌സ താഴേക്ക് വീഴുന്നതിന് തൊട്ടുമുമ്പ് സുഹൃത്താണ് ഈ ചിത്രം പകര്‍ത്തിയത്.

അലെക്‌സയെ അടുത്തുള്ള ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും 11 മണിക്കൂര്‍ നീണ്ട റീ കണ്‍സ്ട്രക്ടീവ് സര്‍ജ്ജറിക്ക് വിധേയയാക്കുകയും ചെയ്തതായി മെക്‌സ്‌കിന്‍ മാധ്യമം എല്‍ ഇംപാര്‍സ്യല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുറഞ്ഞത് മൂന്ന് വര്‍ഷത്തേയ്‌ക്കെങ്കിലും അലെക്‌സയ്ക്ക് നടക്കാന്‍ കഴിയില്ല എന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. 110 എല്ലുകള്‍ തകര്‍ന്നുതായാണ് റിപ്പോര്‍ട്ട്. രണ്ട് കാലുകളും കൈകളും ഒടിഞ്ഞിട്ടുണ്ട്. ഇടുപ്പിലും തലയിലും പൊട്ടലുകളുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍