UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല: അക്രമങ്ങളിലെ ജുഡീഷ്യല്‍ അന്വേഷണം സര്‍ക്കാരിന്റെ വിവേചനാധികാരമെന്ന് ഹൈക്കോടതി

സര്‍ക്കാരിന് മുന്‍കൂട്ടി നിര്‍ദ്ദേശം നല്‍കാനാകില്ലെന്നും വീഴ്ചകള്‍ വന്നാല്‍ ചൂണ്ടിക്കാട്ടാനേ കോടതിക്ക് അധികാരമുള്ളു എന്നും ഹൈക്കോടതി വ്യക്തമാക്കി.

ശബരിമല ആക്രമണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം എന്ന തീരുമാനം സര്‍ക്കാറിന്റെ വിവേചനാധികാരമെന്ന് ഹൈക്കോടതി. ഇതില്‍ ഇടപെടാനാവില്ലെന്നും കോടതി. ശബരിമലയില്‍ ഏതുതരം സുരക്ഷ ഒരുക്കണമെന്നതും ഇതില്‍പെടുന്നു. ഇക്കാര്യങ്ങളില്‍ കോടതിക്ക ഇടപെടാന്‍ പരിമതിയുണ്ട്. സര്‍ക്കാരിന് മുന്‍കൂട്ടി നിര്‍ദ്ദേശം നല്‍കാനാകില്ലെന്നും വീഴ്ചകള്‍ വന്നാല്‍ ചൂണ്ടിക്കാട്ടാനേ കോടതിക്ക് അധികാരമുള്ളു എന്നും ഹൈക്കോടതി വ്യക്തമാക്കി.

ശബരിമല അക്രമങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണെമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശിയായ രാജേന്ദ്രന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ 17 മുതല്‍ 20 വരെ നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും നടന്ന അക്രമ സംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം.

ശബരിമലയില്‍ പ്രവേശിക്കാന്‍ രഹ്ന ഫാത്തിമ എത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഇക്കാര്യത്തില്‍ ഐജിമാരായ മനോജ് എബ്രഹാം, ശ്രീജിത്ത് എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.

ശബരിമല: ഐജി ശ്രീജിത്തിനെ മാറ്റി; എഡിജിപിയുടെ നേതൃത്വത്തില്‍ 3 ഐജിമാര്‍ക്ക് സുരക്ഷാ ചുമതല

“വിശ്വാസികളുടെ ശക്തി പിണറായി കാണാനിരിക്കുന്നതേയുള്ളൂ”; രണ്ടാം ഘട്ട പ്രതിഷേധ ഒരുക്കങ്ങളുമായി ശബരിമല കര്‍മസമിതി

എന്താണ് രാഹുൽ ഈശ്വറിന്റെ ‘പ്ലാൻ സി’? പൊലീസ് അന്വേഷിക്കണമെന്ന് ആവശ്യമുയരുന്നു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍