UPDATES

സിനിമാ വാര്‍ത്തകള്‍

അമ്മ എന്തിനായിരുന്നു ദിലീപിനെ പുറത്താക്കിയത്? അതിക്രമത്തെ അതിജീവിച്ച ആളും ഈ സംഘടനയുടെ തന്നെ അംഗമല്ലെ?

തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തെ അപലപിച്ച് വിമെന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ 7 ചോദ്യങ്ങള്‍

നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാനുള്ള താരങ്ങളുടെ സംഘടനയായ അമ്മയുടെ തീരുമാനത്തിനെതിരെ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ്. അമ്മ ജനറല്‍ ബോഡി തീരുമാനമെന്ന് രീതിയില്‍ പുറത്തു വന്ന മാധ്യമ വാര്‍ത്തകള്‍ ശരിയാണെങ്കില്‍ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ടെന്നാണ് സംഘനയുടെ ഔദ്യോഗിക ഫേസ് ബുക്ക് അക്കൗണ്ടിലെ പ്രതികരണം. ഏഴു ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പോസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തെ സംഘടന അപലപിക്കുന്നെന്നും വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് പ്രതികരിക്കുന്നു.

വനിതാ സംഘടന ഉന്നയിക്കുന്ന ചോദ്യങ്ങള്‍

1. അമ്മ സംഘടന എന്തിനായിരുന്നു ദിലീപ് എന്ന നടനെ പുറത്താക്കിയത്?

2. സംഘടനയിലേക്ക് ഇപ്പോള്‍ തിരിച്ചെടുക്കുവാന്‍ തീരുമാനിക്കുമ്പോള്‍ നേരത്തേ ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായി എന്തു പുതിയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്?

3. ബലാല്‍സംഗം പോലുള്ള ഒരു കുറ്റകൃത്യത്തില്‍ ആരോപിതനായ വ്യക്തിയെ ആണ് വിചാരണ പോലും പൂര്‍ത്തിയാവുന്നതിനു മുമ്പ് നിങ്ങള്‍ തിരിച്ചെടുക്കുന്നത്. അതില്‍ നിങ്ങള്‍ക്ക് യാതൊരു അപാകതയും തോന്നുന്നില്ലെ?

4. അതിക്രമത്തെ അതിജീവിച്ച ആളും ഈ സംഘടനയുടെ തന്നെ അംഗമല്ലെ?

മലയാള സിനിമയുടെ 2017 രേഖപ്പെടുത്തുക വിമന്‍ കളക്ടീവ് എന്ന പോരാടുന്ന സ്ത്രീകളുടെ പേരിലാവും

5. ഇപ്പോള്‍ എടുത്ത ഈ തീരുമാനം വഴി അതിക്രമത്തെ അതിജീവിച്ചവളെ വീണ്ടും അപമാനിക്കുകയല്ലെ നിങ്ങള്‍ ചെയ്യുന്നത്?

6. ഒരു ജനാധിപത്യ സംഘടന എന്ന നിലയില്‍ ഇപ്പോള്‍ എടുത്ത തീരുമാനം എന്തു തരത്തിലുള്ള സന്ദേശമാണ് കേരള സമൂഹത്തിനു നല്‍കുക?

7. വിചാരണാ ഘട്ടത്തിലുള്ള ഒരു കേസില്‍ ഉള്‍പ്പെട്ട വ്യക്തിയെ സംബന്ധിച്ചുള്ള ഇത്തരം തീരുമാനങ്ങള്‍ ഈ നാട്ടിലെ നിയമ നീതിന്യായ സംവിധാനങ്ങളോടുള്ള വെല്ലുവിളിയല്ലെ?

നിങ്ങളുടെ തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തെ ഞങ്ങള്‍ അപലപിക്കുന്നു. വിമെന്‍ ഇന്‍ സിനിമാ കളക്ടീവ്. അവള്‍ക്കൊപ്പമാണെന്നും പോസ്റ്റ് വ്യക്തമാക്കുന്നു.

പെട്ടേനെ…! അമ്മയും ഗണേഷും

ദിലീപിനായി ഇന്‍ഡസ്ട്രി എന്ത് റിസ്കും എടുക്കും; കാരണമുണ്ട്

ആലുവാ ജയിലിലേക്കുള്ള സിനിമാക്കാരുടെ ലോംഗ് മാര്‍ച്ച് ഒരു ‘ക്രിമിനല്‍ ഗൂഡാലോചന’ തന്നെയാണ്

ഭീരുക്കളായി ഞങ്ങള്‍ ജീവിക്കില്ല, ആണ്‍കോയ്മക്കെതിരേ കലഹിച്ചുകൊണ്ടേയിരിക്കും; നിലപാട് വ്യക്തമാക്കി ഡബ്ല്യുസിസി

താര മാടമ്പികളേ, നിങ്ങളുടെ ചര്‍മ്മശേഷി അപാരം..! അമ്മ മഴവില്ല് സ്റ്റേജ് ഷോയിലെ ആഭാസ സ്കിറ്റിനെ കുറിച്ചുതന്നെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍