UPDATES

വിദേശം

ഫെമിനിസ്റ്റുകള്‍ പലതും പറയും, എന്റെ പെണ്‍മക്കളെ പുറത്ത് കളിക്കാന്‍ അനുവദിക്കാറില്ല: ഷാഹിദ് അഫ്രീദി

തന്റെ പെണ്‍മക്കള്‍ സ്‌പോര്‍ട്‌സില്‍ മിടുക്കരാണ് എന്ന് അഫ്രീദി പറയുന്നുണ്ട്. അതേസമയം ക്രിക്കറ്റ് കളിക്കാന്‍ അനുവദിക്കില്ല.

തന്റെ പെണ്‍മക്കളെ പുറത്ത് പോയി കളിക്കാന്‍ അനുവദിക്കാറില്ല എന്ന് പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. ഫെമിനിസ്റ്റുകള്‍ പലതും പറയുമെന്നും എന്നാല്‍ തന്റെ തീരുമാനം ഇതാണ് എന്നും അഫ്രീദി പറയുന്നു. ആത്മകഥയായ Game Changer ലാണ് അഫ്രീദി ഇക്കാര്യം പറയുന്നത്. നാല് പെണ്‍കുട്ടികളാണ് അഫ്രീദിക്കുള്ളത്. സാമൂഹ്യവും മതപരവുമായ കാരണങ്ങളാലാണ് താന്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തത് എന്നും അഫ്രീദി പറയുന്നു. വീടിനകത്ത് അവര്‍ക്ക് എന്ത് കളിയും കളിക്കാം എന്നും അഫ്രീദിയുടെ ആത്മകഥയിലെ ഭാഗങ്ങളെ ഉദ്ധരിച്ച് പാകിസ്താനിലെ ദ എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തന്റെ പെണ്‍മക്കള്‍ സ്‌പോര്‍ട്‌സില്‍ മിടുക്കരാണ് എന്ന് അഫ്രീദി പറയുന്നുണ്ട്. അതേസമയം ക്രിക്കറ്റ് കളിക്കാന്‍ അനുവദിക്കില്ല. ഒരു സ്‌പോര്‍ട്‌സ് മത്സരത്തിലും പങ്കെടുക്കാന്‍ അവരെ അനുവദിക്കില്ല – അഫ്രീദി പറയുന്നു. കാശ്മീര്‍ പ്രശ്‌നം, മറ്റ് പാക് ക്രിക്കറ്റ് താരങ്ങളോടുള്ള വിമര്‍ശനം എന്നിവയെല്ലാം അഫ്രീദിയുടെ ആത്മകഥയില്‍ പരാമര്‍ശിക്കുന്നുണ്ട്. 2010ലെ ഒത്തുകളി സംബന്ധിച്ച് പാക് താരങ്ങള്‍ക്ക് അറിവുണ്ടായിരുന്നു എന്ന് അഫ്രീദി പറയുന്നു.

Also Read: കൂട്ടുകക്ഷി സര്‍ക്കാരിനെ കുറിച്ച് മോദി പറയുന്നത് ആശങ്കയുടെ ലക്ഷണമോ? അഭിമുഖങ്ങളില്‍ വെളിപ്പെടുത്തുന്ന ബിജെപിയുടെ സംശയങ്ങള്‍

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന് വലിയ മാനസിക പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹത്തെ സൈകാട്രിസ്റ്റിനെ കാണിക്കാമെന്നും അഫ്രീദി പറയുന്നു. അതേസമയം പാകിസ്താനികള്‍ക്ക് ഇപ്പോളും ഇന്ത്യ മെഡിക്കല്‍ ടൂറിസം വിസ നല്‍കുമെന്നും ഷാഹിദ് അഫ്രീദിയെ താന്‍ സൈകാട്രിസ്റ്റിനടുത്ത് കൊണ്ടുപോകാം എന്നും ഡല്‍ഹി ഈസ്റ്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ഗംഭീര്‍ പ്രതികരിച്ചു.

Also Read: ചെങ്ങോട്ടുമല തുരക്കുന്നതില്‍ ഡെല്‍റ്റ ഗ്രൂപ്പിനെ സഹായിക്കാന്‍ ചീഫ് സെക്രട്ടറിക്കെന്താണ് അമിത താത്പര്യമെന്ന് ജനം; സിപിഎം ഉള്‍പ്പെടെ സമരപ്പന്തലില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍