UPDATES

വിദേശം

റാഫേല്‍ ഇടപാട്: ഒലാന്തിനെ തള്ളി ഫ്രഞ്ച് ഉന്നത ഉദ്യോഗസ്ഥന്‍; രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്നില്ലെന്നും വിശദീകരണം

നില്‍വില്‍ ഫ്രാന്‍സിനായി ഒരു സേവനവും ചെയ്യാത്ത ഒരു വ്യക്തി തന്ത്രപരമായ ഒരു കരാറിനെ കുറിച്ച് പ്രതികരിച്ച് ഇന്ത്യയില്‍ വിവാദത്തിന് വഴിവച്ചിരിക്കുകയാണെന്നും ലിമോണി പറയുന്നു.

റാഫേല്‍ വിമാന ഇടപാട് അനില്‍ അംബാനിയുടെ റിലയന്‍സിന് നല്‍കുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ അവിഹിതമായി ഇടപട്ടെന്ന് വിവാദ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ മുന്‍ ഫ്രഞ്ച് പ്രസ്ഡന്റ് ഫ്രാങ്കോയിസ് ഒലാന്തിനെ തള്ളി ഫ്രഞ്ച് വിദേശ കാര്യമന്ത്രാലയം. മുന്‍ പ്രസിഡന്റ് നിലവില്‍ ഫ്രാന്‍സിനായി സേലനങ്ങള്‍ ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു ഫ്രഞ്ച് വിദേശകാര്യമന്ത്രാലയത്തിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജീന്‍- ബാപ്റ്റിസ്റ്റേ ലിമോണിയുടെ വിഷയത്തിലെ പ്രതികരണം.

പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ആവശ്യപ്പെട്ടതു പ്രകാരമാണ് അനില്‍ അംബാനി കരാറില്‍ ഉള്‍പ്പെട്ടതെന്നായിരുന്നു ഒലാന്തിന്റെ വിവാദ പ്രസ്താവന. മീഡിയപാര്‍ട്ട് എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ഒലാന്ത് വെളിപ്പെടുത്തല്‍ നടത്തിയത്. ഇന്ത്യയില്‍ രാഷ്ട്രീയ വിവാദത്തിനടക്കം വഴിവച്ച വെളിപ്പെടുത്തലില്‍ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ് മുന്‍ പ്രസിഡന്റിനെ നിലപാടുകളെ നിഷേധിച്ച് വിദേശ കാര്യ സ്റ്റേറ്റ് സെക്രട്ടറി രംഗത്തെത്തിയത്.

ഒലാന്തിന്റെ പ്രസ്താവന് ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള അന്താരാഷ്ട്ര ബന്ധത്തെ ബാധിക്കുന്ന ഒന്നാണ്. എന്നാല്‍ നില്‍വില്‍ ഫ്രാന്‍സിനായി ഒരു സേവനവും ചെയ്യാത്ത ഒരു വ്യക്തി തന്ത്രപരമായ ഒരു കരാറിനെ കുറിച്ച് പ്രതികരിച്ച് ഇന്ത്യയില്‍ വിവാദത്തിന് വഴിവച്ചിരിക്കുകയാണെന്നും ലിമോണി പറയുന്നു. പ്രസ്താവന അനവസരത്തിലാണ്. റാഫേല്‍ ഇടപാട് സംബന്ധിച്ച ഒലാന്തിന്റെ പ്രതികരണത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാനും സ്റ്റേറ്റ് സെക്രട്ടറി തയ്യാറായില്ല.

ഒലാന്തെ പ്രസിഡന്റ്ായിരിക്കെ 2012 മുതല്‍ പ്രതിപക്ഷ നിരയിലുണ്ടായിരുന്ന വ്യക്തികൂടിയാണ് ലിയോമോണെ. 2017ലാണ്‍ ഇമ്മാനുവല്‍ മാക്രോണ്‍ മന്ത്രിസഭയില്‍ കാബിനറ്റ് മിനിസ്റ്ററായി ചേരുന്നത്. അതേസമയം ഒലാന്തിനെ തള്ളിയുള്ള ലിയോമോണെയുടെ പ്രതികരണത്തോടെ റാഫേല്‍ വിവാദം അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ചൂടുപിടിക്കുമെന്ന സൂചനകളാണ് നല്‍കുന്നത്.

 

റാഫേലിലെ റിലൈന്‍സ് പങ്കാളിത്തം: ഒലാന്ദ് പറഞ്ഞതില്‍ രാഹുലിന്റെ ഗൂഢാലോചനയെന്ന് ജയ്റ്റ്‌ലി

റാഫേൽ: എല്ലാ തെളിവുകളും വിരൽ ചൂണ്ടുന്നത് മോദിയിലേക്ക്; നടന്നത് അംബാനിക്ക് ലാഭമുണ്ടാക്കിക്കൊടുക്കൽ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍