UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജ്മോഹൻ ഉണ്ണിത്താനെ സഹായിച്ചു; കാസർകോട് സിപിഎമ്മിൽ അച്ചടക്ക നടപടി

ജംഷാദിനെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ശിഹാബിനെ പാർട്ടിയിൽ നിന്നും പുറത്താക്കുകയുമാണ് ചെയ്തെതെന്നാണ് റിപ്പോർട്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ സഹായിക്കുന്ന തരത്തില്‍ പ്രവർത്തിച്ചെന്ന് ആരോപണത്തിൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്കെതിരെ സിപിഎമ്മിൽ അച്ചടക്കനടപടി. കാസർകോട് ബണ്ണാംതടവ് ബ്രാഞ്ച് സെക്രട്ടറി ജംഷാദിനെയും ബദ്രിയ്യ നഗര്‍ ഒന്നാം ബ്രാഞ്ച് അംഗം ശിഹാബ് എന്നിവരാണ് നടപടി നേരിട്ടത്.

ജംഷാദിനെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ശിഹാബിനെ പാർട്ടിയിൽ നിന്നും പുറത്താക്കുകയുമാണ് ചെയ്തെതെന്നാണ് റിപ്പോർട്ട്. കാസർകോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താനായി ഇരുവരും പ്രവർത്തിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

രാജ്യത്തും സംസ്ഥാനത്തും നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ യുഡിഫിന് വോട്ടുചെയ്യുന്നതാണ് ശരിയായ നടപടിയെന്ന് ഷിഹാബിന്റെ നേതൃത്വത്തില്‍ പ്രചരിപ്പിച്ചു. ജംഷാദ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളില്‍ നിന്നും പൂർണമായി വിട്ടു നിന്നെന്നും ചൂണ്ടിക്കാട്ടി ജില്ലാ നേതൃത്വത്തിന് ഏരിയാ കമ്മിറ്റി നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് കുമ്പള ഏരിയാ സെക്രട്ടറി സി എ സുബൈർ പ്രതികരിച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനമാണ് ഇരുവരും നടത്തിയതെന്നാണ് വിലയിരുത്തുന്നതെന്നും എരിയ സെക്രട്ടറിയെ ഉദ്ധരിച്ച് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ ഏരിയ കമ്മിറ്റിയിലെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജില്ല നേതൃത്വത്തെ അറിയിച്ചതിനുള്ള പ്രതികാര നടപടിയായാണ് തങ്ങൾക്കെതിരായ നടപടിക്ക് പിന്നിലെന്ന് ജംഷാദും ശിഹാബും ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളില്‍ നിന്നും വിട്ടുനിന്നത് സാമ്പത്തിക ബുദ്ധിമുട്ടകള്‍ മുലമാണ്. എന്നാൽ ചില പ്രാദേശിക നേതാക്കളുടെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് ജില്ലാ നേതൃത്വത്തിന് പരാതി നൽകിയിന്റെ പ്രതികാരമാണ് തങ്ങൾക്കെതിരെ ഇപ്പോഴുണ്ടായതെന്നും ഇരുവരും വ്യക്തമാക്കുന്നു.

Also Read-  ആറാം ഘട്ടത്തില്‍ ഡല്‍ഹിയും ആറ് സംസ്ഥാനങ്ങളും – 59 മണ്ഡലങ്ങളില്‍ ഇന്ന് ജനവിധി

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍