UPDATES

ന്യൂസ് അപ്ഡേറ്റ്സ്

111.5 കോടി ആൺകുട്ടികൾ നിർബന്ധിത വിവാഹത്തിന് ഇരയാക്കപ്പെടുന്നു: യുനിസെഫ്

പുതിയ കണക്കുകൾ പ്രകാരം ലോകത്ത് 76.5 കോടിയിലധികം കുട്ടി വധൂ വരൻമാരുണ്ടെന്നാണ് വിലയിരുത്തൽ.

ലോകത്തെ ആൺകുട്ടികളിൽ വലിയൊരു വിഭാഗം വിവാഹം കഴിക്കാൻ നിര്‍ബന്ധിതരാവുന്നതായി യൂണിസെഫ് റിപ്പോർട്ട്. ഏകദശം 115 (11.5 കോടി) മില്യൺ വരുന്നവരാണ് ഇത്തരത്തിൽ പ്രായപൂർത്തിയാവുന്നതിന് മുൻപ് തന്നെ കുടുംബ ജീവിതത്തിലേക്ക് കടക്കേണ്ടി വരുന്നതെന്നും റിപ്പോർട്ട് പറയുന്നു. കുട്ടി വരൻമാരുടെ വിവരങ്ങൾ തേടി നടന്ന ആദ്യത്തെ വിശദമായ പഠനത്തിലാണ് വിവരങ്ങൾ പുറത്ത് വിട്ടതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് പറയുന്നു. റിപ്പോർട്ട് പ്രകാരം ഈ കണക്കിലെ അഞ്ചില്‍ ഒരാള്‍ 15 വയസിന് മുമ്പ് വിവാഹിതരായിട്ടുണ്ടെന്നും പറയുന്നു. ഏകദേശം 23 ലക്ഷം വരും ഇവരുടെ എണ്ണം.

ലോകത്തെ 82 രാജ്യങ്ങളിലാണ് പഠനം നടന്നത്. ഇതുപ്രകാരം ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, കരീബിയൻ ദ്വീപുകൾ, സൗത്ത് എഷ്യ, ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലാണ് ആൺകുട്ടികളിലെ ബാല വിവാഹം കൂടുതലെന്നും റിപ്പോർട്ട് പറയുന്നു. സെൻട്രൽ  ആഫ്രിക്കൻ റിപ്പബ്ലിക്കിലാണ് കൂട്ടിവിവാഹത്തിൽ മുൻ പന്തിയിൽ നിൽക്കുന്നത്. മാലിയാണ് മുന്നിൽ 28 ശതമാനമാണ് ഇവിടെയുള്ള തോത്, നിക്വരാഗ്വേ 19, മഡഗാസ്കർ 13 ശതമാനവുമാണ് ബാല വിവാഹത്തിൽ പിന്നാലെയുണ്ട്. 2007 മുതൽ 2017 വരെയുള്ള വിവിധ കണക്കുകൾ പ്രകാരമാണ് 2019ലെ പുതിയ സർവേ യുനിസെഫ് തയ്യാറാക്കിയിട്ടുള്ളത്.

അതേസമയം, ഇത്തരം വിവാഹങ്ങൾ കുട്ടികളുടെ ബാല്യത്തെ കവരുകയാണെന്ന് യുനിസെഫ് റിപ്പോർട്ട് പറയുന്നു. വിവാഹത്തിലൂടെ കുട്ടികൾ ബാല്യം വിടുന്നതിന് മുൻപ് തന്നെ മുതിർന്നവരുടെ ചുമതലകൾ ഏൽക്കാൻ നിർ‌ബന്ധിതരാവുകയാണ്. അവരെക്കൊണ്ട് കഴിയാവുന്നതിൽ അപ്പുറത്താണിത്. നേരത്തെ വിവാഹിതരാവുന്നതിലൂടെ നേരത്തെ അച്ഛൻമാരാവുന്ന സാഹചര്യവും ഉണ്ടാകുന്നു. ഇതോടെ മിക്കവർക്കും മതിയായ വിദ്യാഭ്യാസം പോലും ലഭിക്കുന്നില്ല. ഇത് ജോലിയുള്‍പ്പെടെയുള്ള കാര്യങ്ങളെ പ്രതികൂലമായി ബാധിക്കുകയും ജീവിത സാഹചര്യങ്ങൽ ബുദ്ധിമുട്ടിലാക്കുകയും ചെയ്യുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

പുതിയ കണക്കുകൾ പ്രകാരം ലോകത്ത് 76.5 കോടിയിലധികം കുട്ടി വധൂവരൻമാരുണ്ടെന്നാണ് വിലയിരുത്തൽ. 20-24 വയസ്സിനിയിലുള്ള വിവാഹിതരായ പെൺ കുട്ടികൾക്കിടയിൽ അഞ്ചിൽ ഒരാള്‍ 18 വയസ്സിന് താഴെയുള്ളവരാണെന്നാണ് കണക്ക്. എന്നാൽ പുരുഷൻമാർക്കിടയിൽ ഇത് മുപ്പതിൽ ഒന്ന് എന്നതാണ് തോത്.

നേരത്തെ വിവാഹിതരാവുന്നവരിൽ ഭൂരിഭാഗവും തീർത്തും ദരിദ്രമായ ചുറ്റുപാടിലുള്ളവരാണെന്നും വിലയിരുത്തപ്പെടുന്നു. വിദ്യാഭ്യാസത്തിലെ കുറവ് രേഖപ്പെടുത്തുന്ന ഉള്‍പ്രദേശങ്ങളിലുമാണ് ഈ തോത് കൂടുതൽ. ബാലാവകാശ നിയമം നിലവിൽ വന്ന് 30 വർഷം പിന്നിടുമ്പോഴാണ് ഈ വലിയ കണക്കെന്നതും ശ്രദ്ധേയമാണ്.

നായര്‍-കത്തോലിക്ക-ലീഗ് സഖ്യം വീണ്ടുമൊന്നിച്ച ശബരിമലയിലെ ‘വിമോചന സമരം’: 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പരാജയപ്പെട്ടതിന്റെ ചരിത്രപരമായ കാരണങ്ങള്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍