UPDATES

വിദേശം

ബംഗ്ലാദേശ് ഇന്ന് പോളിങ്ങ് ബുത്തിൽ‌‍; നാലാം ഊഴം തേടി ഷെയ്ഖ് ഹസീന

ആറ് ലക്ഷം ഉദ്യോഗസ്ഥരുടെ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.

വാമി ലീഗ് അനുയായികളും ബംഗ്ലാദേശ് നാഷനൽ പാർട്ടി (ബിഎൻപി)യും പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷങ്ങൾക്കും ആഴ്ചകൾ നീണ്ടുനിന്ന പ്രചാരണങ്ങൾക്കും ശേഷം ബംഗ്ലാദേശശ് പൊതുതിരഞ്ഞെടുപ്പിൽ‌ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 8 മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. നില വിലെ പ്രധാന മന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് നാലാം ഊഴം പ്രവചിക്കപ്പെടുന്ന തിരഞ്ഞെടുപ്പിൽ രാജ്യത്ത് വ്യാപകമായ അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 40,000 പോളിങ്ങ് ബുത്തുകളാണ് രാജ്യത്ത് വോട്ടെടുപ്പിനായി ഒരുക്കിയിട്ടുള്ളത്. 350 സീറ്റുകളുള്ള പാർലമെന്റിൽ വനിതകൾക്കായി നീക്കിവച്ച 50 സീറ്റുകൾ ഒഴികെ ബാക്കി 300 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 1848 സ്ഥാനാർഥികളാണ് മൽസരരംഗത്തുള്ളത്. ഭൂരിപക്ഷം ലഭിക്കാൻ 151 സീറ്റുകൾ വേണം.

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിയും പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുമാണ് പ്രധാന പോരാട്ടം. അഴിമതി ആരോപണത്തെ തുടർന്ന് ജയിലിൽ കഴിയവെയാണ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ ബിഎൻപിയുടെ തിരഞ്ഞെടുപ്പ് പോരാട്ടം നിയന്ത്രിക്കുന്നത്. 10 വർഷത്തെ തടവുശിക്ഷയനുഭവിക്കുകയാണു ഖാലിദ സിയ. പ്രധാന നേതാക്കൾ രംഗത്തില്ലാതെയാണു ബിഎൻപിയുടെ പോരാട്ടമെന്നതും ശ്രദ്ധേയമാണ്. ഹസീനയ്ക്കെതിരെ 2004ൽ ഉണ്ടായ ഗ്രനേഡ് ആക്രമണക്കേസിൽ പിടികിട്ടാപ്പുള്ളിയായ ഖാലിദയുടെ മകൻ താരീഖ് റഹ്മാൻ, ലണ്ടനിലാണെങ്കിലും ബിഎൻപി ആക്ടിങ് മേധാവിയാണ്. ഈ തിരഞ്ഞെടുപ്പിലും ഹസീന വിജയിച്ചാൽ 4 തവണ അധികാരത്തിലെന്ന റെക്കോർഡ് നേട്ടത്തിനുടമയാകും.

ബിഎൻപിയുടെ സഖ്യകക്ഷിയായി മൽസരരംഗത്തുള്ള ജമാഅത്തെ ഇസ്‌ലാമിക്കു കഴിഞ്ഞ ആഴ്ച മാത്രമാണ് തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ അനുവാദം ലഭിച്ചത്. 25 സീറ്റുകളില്‍ ജനവിധി തേടുന്ന ജമാഅത്തെ സ്ഥാനാർഥികൾ ബിഎൻപിയുടെ നെൽക്കതിർ ചിഹ്നത്തിലാണ് മൽസരിക്കുന്നത്.

ആറ് ലക്ഷം ഉദ്യോഗസ്ഥരുടെ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി രാജ്യത്തെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ ഞായറാഴ്ച അർദ്ധ രാത്രിമുതൽ നിർത്തിവയ്ച്ചി‍രിക്കുകയാണ്. വ്യാജ പ്രചാരങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് നടപടി. അവാമി ലീഗ് അനുയായികളും ബംഗ്ലാദേശ് നാഷനൽ പാർട്ടി (ബിഎൻപി)യും പ്രവർത്തകരും തമ്മിൽ വിവിധയിടങ്ങളിൽ നടന്ന ഏറ്റുമുട്ടലുകളിൽ ഇതിനോടകം 13 പേർ കൊല്ലപ്പെട്ടു കഴിഞ്ഞു. ബംഗ്ലാദേശ് രാഷ്ട്രീയത്തിലെ കുടിപ്പകയുള്ള രണ്ടു വനിതാപ്രതിയോഗികൾ തമ്മിലുള്ള പാക്കിസ്ഥാനിൽനിന്നു സ്വാതന്ത്ര്യം നേടിയ 1971ന് ശേഷം ബംഗ്ലാദേശിൽ നടക്കുന്ന 11–ാമത്തെ തിരഞ്ഞെടുപ്പാണിത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍