UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുനരുദ്ധാരണം; ലോക ബാങ്ക്, എഡിബി പ്രതിനിധികളുമായി ചര്‍ച്ച ആരംഭിച്ചു; കേന്ദ്ര സംഘവും ഇന്ന് കേരളത്തില്‍

മുഖ്യന്ത്രി പിണറായി വിജയന്‍, ധനകാര്യമന്ത്രി തോമസ് ഐസക് എന്നിവരുമായും കൂടിക്കാഴ്ച നടത്തുന്ന സംയുക്ത സംഘം കേരളത്തിലെ നാശനഷ്ടം വിലയിരുത്തി, നല്‍കാവുന്ന സഹായത്തെപ്പറ്റി ചര്‍ച്ച ചെയ്യുമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

പ്രളയത്തിനുശേഷമുള്ള പുനരുദ്ധാരണ പ്രവര്‍ത്തങ്ങള്‍ക്ക് അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നടക്കം സഹായം ലഭ്യമാക്കുക ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക ബാങ്ക്, ഏഷ്യന്‍ വികസന ബാങ്കിന്റെയും (എ.ഡി.ബി.) സംയുക്തസംഘവുമായു ചര്‍ച്ച ആരംഭിച്ചു. തിരുവന്തപുരത്ത സെക്രട്ടേറിയേറ്റില്‍ വച്ചാണ് ചീഫ്  സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി സംഘം ചര്‍ച്ച നടത്തുന്നത്. കൂടിക്കാഴ്ച ഉച്ചവരെ നീണ്ടു നില്‍ക്കുമെന്ന് അധികതര്‍ അറിയിച്ചു.

ലോക ബാങ്ക്, എ.ഡി.ബി എന്നിവയില്‍ നിന്നുള്ള 15 അംഗ സംഘമാണ് കേരളത്തിലെത്തിയിട്ടുള്ളത്.  ചര്‍ച്ചക്കു ശേഷം മുഖ്യന്ത്രി പിണറായി വിജയന്‍, ധനകാര്യമന്ത്രി തോമസ് ഐസക് എന്നിവരുമായും കൂടിക്കാഴ്ച നടത്തുന്ന സംയുക്ത സംഘം കേരളത്തിലെ നാശനഷ്ടം വിലയിരുത്തി, നല്‍കാവുന്ന സഹായത്തെപ്പറ്റി ചര്‍ച്ച ചെയ്യുമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

അതിനിടെ, കേരത്തിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണനും കേന്ദ്ര ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഇന്ന് തലസ്ഥാനത്ത് എത്തും. ദുരിതബാധിതരുടെ വായ്പ, ഇന്‍ഷുറന്‍സ് തുടങ്ങിയവയുടെ കാര്യത്തില്‍ നയം രൂപവത്കരിക്കുന്നത് ചര്‍ച്ചചെയ്യാനാണ് ഇവരെത്തുന്നതെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുടെ മേധാവികളും ഒപ്പമുണ്ട്. മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും കേന്ദ്രമന്ത്രി ചര്‍ച്ച നടത്തും. അന്താരാഷ്ട്ര തലത്തില്‍ വായ്പ ലഭ്യമാക്കുന്നതിനായി കേരളത്തിന്റെ കടമെടുപ്പ് പരധി ഉയര്‍ത്തണമെന്നതടക്കമുള്ള സംസ്ഥാനത്തിന്റെ ആവശ്യവും കേന്ദ്ര സംഘത്തിന് മുന്നില്‍ അറിയിക്കും.

സംസ്ഥാനത്ത് ഏകദേശം മുപ്പതിനായിരം കോടിയുടെ നാശ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കേരളം കേന്ദ്രത്തെ അറിയിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോകബാങ്ക്, എ.ഡി.ബി. സംഘം എത്തുന്നത്. കേരളത്തിന് ഓരോ മേഖലയിലുമുണ്ടായ നഷ്ടം ഇവര്‍ വിലയിരുത്തും. ഇതിന്റെ അടിസ്ഥാനത്തിലാവും സാമ്പത്തികസഹായം. കേന്ദ്ര ധനമന്ത്രാലയം വഴി പലിശകുറഞ്ഞ വായ്പ ലഭ്യമാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍