UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചൈനയിലെ യുഎസ് എംബസിക്ക് സമീപം സ്‌ഫോടനം; ഒരാള്‍ക്ക് പരിക്ക്

സ്‌ഫോടനത്തിന്റെ ശക്തിയില്‍ സമീത്തുണ്ടായിരുന്ന പോലീസ് വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. എംബസിക്കു സമീപം കനത്ത പുക ഉയരുന്ന ചിത്രങ്ങളും ചൈനീസ് മാധ്യമങ്ങള്‍ പുറത്തുവിട്ടു

ചൈനത ലസ്ഥാനമായ ബെയ്ജിങ്ങിലെ യുഎസ് എബസിക്കുമുന്നില്‍ സ്‌ഫോടനം. ഒരാള്‍ക്ക് പരിക്ക്. സ്‌ഫോടനം നടത്തിയ വ്യക്തിക്കാണ് പരിക്കേറ്റതെന്ന് എംബസി വൃത്തങ്ങള്‍ പറയുന്നു. എംബസിയുടെ തെക്കു- കിഴക്ക് ഭാഗത്തെ പൊതു ഇടത്തായിരുന്നു വ്യാഴാഴ്ച രാവിലെ പൊട്ടിത്തെറി നടന്നത്. സംഭവത്തില്‍ ചൈനീസ്- മംഗോളിയന്‍ സ്വദേശിയായ 26 കാരനെ പിടികൂടിയതായി പോലീസ് അറിയിച്ചു. ഇയാളുടെ കയ്യിന് പരിക്കു പറ്റിയ നിലയിലാണെന്നും, സ്‌ഫോടനം നടത്താനുപയോഗിച്ച് വെടിക്കോപ്പുകള്‍ കണ്ടെത്തിയെന്നും പോലീസ് അറിയിച്ചു. എന്നാല്‍ സ്‌ഫോടനം നടത്താനുള്ള കാരണത്തെ കുറിച്ചുള്ള ഇയാളുടെ പ്രതികരണം പുറത്തുവിടാന്‍ പോലീസ് തയ്യാറായിട്ടില്ല.

സ്‌ഫോടനത്തിന്റെ ശക്തിയില്‍ സമീത്തുണ്ടായിരുന്ന പോലീസ് വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. എംബസിക്കു സമീപം കനത്ത പുക ഉയരുന്ന ചിത്രങ്ങളും ചൈനീസ് മാധ്യമങ്ങള്‍ പുറത്തുവിട്ടു. സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ച ചിത്രങ്ങള്‍ പിന്നീട് നീക്കം ചെയ്യുകയും ചെയ്തു. സ്‌ഫോടനം നടന്ന പ്രദേശത്തിന് സമീപത്താണ് ഇന്ത്യ, ഫ്രാന്‍സ്, ഇസ്രായേല്‍ രാജ്യങ്ങളുടെ എംബസികളും സ്ഥിതിചെയ്യുന്നത്.

ചൈന അടക്കമുള്ള വിദേശരാജ്യങ്ങളുമായുള്ള വ്യാപാര ഇടപാടുകള്‍ക്ക് വന്‍ തോതില്‍ നികുതി ചുമത്തിയ ട്രംപ് ഭരണകൂടത്തിന്റെ നടപടികള്‍ ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ വ്യാപാര തര്‍ക്കങ്ങള്‍ക്ക് വഴിവച്ച സാഹചര്യത്തില്‍ സ്‌ഫോടനത്തെ അത്യന്തം ഗൗരവകരമായാണ് അധികൃതര്‍ വിലയിരുത്തുന്നതെന്ന് റോയിറ്റേഴ്‌സ് റി്‌പോര്‍ട്ട് ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍