UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഴിമതിക്ക് സാധ്യതയുണ്ട് ; റാഫേല്‍ ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സില്‍ പരാതി

ഇടപാടുമായി ബന്ധപ്പട്ട് ഉയര്‍ന്ന അരോപണങ്ങള്‍ ഗൗരവകരമായി വിഷയമാണെന്ന് ‘ഷേര്‍പ്പയുടെ സ്ഥാപകനായ വില്ല്യം ബൗറോണ്‍ അഭിപ്രായപ്പെട്ടു,

ഫ്രാന്‍സില്‍ നിന്നും 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള ഇന്ത്യയുമായുള്ള കരാര്‍ സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഫ്രാന്‍സില്‍ പരാതി. സര്‍ക്കാരിതര സംഘടനായ ഷേര്‍പ്പയണ ഫിനാന്‍ഷ്യല്‍ പ്രോസിക്യൂട്ടറുടെ ഒഫീസില്‍ പരാതി സമര്‍പ്പിച്ചിട്ടുള്ളത്. ഇടപാടില്‍ അഴിമതി നടന്നിരിക്കാന്‍ സാധ്യതയുണ്ടെന്നും പരാതി ആരോപിക്കുന്നു. ഇടപാട് സാധ്യമാക്കാന്‍ സ്വാധീനം ചെലുത്തി, അതിരുകടന്ന ആനുകൂല്ല്യങ്ങള്‍ അനുവദിച്ചു, ഇടപാടിലൂടെ കള്ളപ്പണം വെളുപ്പിച്ചു എന്നിവയാണ് പരാതിയിലെ പ്രധാന ആരോപണങ്ങള്‍. സംഭവത്തില്‍ ഫ്രഞ്ച് കമ്പനിയായ ഡാസള്‍ട്ടിന്റെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നു. ഒക്ടോബര്‍ അവസാന വാരത്തിലാണ പരാതി സമര്‍പ്പിച്ചിരിക്കുന്നത്.

ഇടപാടുമായി ബന്ധപ്പട്ട് ഉയര്‍ന്ന അരോപണങ്ങള്‍ ഗൗരവകരമായി വിഷയമാണെന്ന്  ഷേര്‍പ്പയുടെ സ്ഥാപകനായ വില്ല്യം ബൗറോണ്‍ അഭിപ്രായപ്പെട്ടു. ഇടപാടിലേക്ക് നീണ്ട തീരുമാനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എത്രയും വേഗം അന്വേഷണം ആരംഭിക്കണമെന്നും അദ്ദേഹം പരാതിയില്‍ ആവശ്യപ്പെടുന്നു.

ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ട് ഏവിയേഷനില്‍ നിന്നും 36 റഫേല്‍ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങുന്നത് സംബന്ധിച്ച തീരുമാനത്തില്‍ അഴിമതി യുണ്ടെന്ന ആരോപണം സിബി ഐ അന്വേഷിക്കണമെന്ന കേസില്‍ സുപ്രീംകോടതി വിധി പറയാനിരിക്കൊയാണ് ഇടപാട് സംബന്ധിച്ച് ഫ്രാന്‍സില്‍ പരാതി സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവരുന്നത്.

റാഫേലിന് ഫ്രാന്‍സ് യാതൊരു ഗാരണ്ടിയും നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

റാഫേൽ: “നിങ്ങൾക്ക് വാർ റൂമുകളിലേക്ക് മടങ്ങിപ്പോകാം; കോടതിയിൽ വ്യത്യസ്തമായ യുദ്ധരീതിയാണ്” -കേസ് സുപ്രീംകോടതി വിധി പറയാൻ മാറ്റി;

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍