UPDATES

വിദേശം

കോംഗോ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; പ്രതിപക്ഷ സ്ഥാനാർത്ഥി ഫെലിക്സ് ഷിലോംബോക്ക് ജയം

കോംഗോയിൽ പുതിയ പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെടുന്നത് രണ്ട് വർഷങ്ങൾക്ക് ശേഷം

രണ്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ നടന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് ഫെലിക്സ് ഷിസേകെഡി ഷിലോംബോ വിജയമെന്ന് റിപ്പോർട്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിവരങ്ങൾ പ്രകാരം ഫെലിക്സ് ഷിലോംബോ 38.57 ശതമാനം വോട്ടുകൾ നേടിയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

കണക്കുകൾ പ്രകാരം ഫെലിക്സ് ഷിലോംബോ എഴ് ദശലക്ഷം വോട്ടുകൾ സ്വന്തമാക്കിയിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള വ്യവസായി കൂടിയായ മാർട്ടിൻ ഫായുലു 6.7 ദശലക്ഷം വോട്ടുകൾ നേടി. 2001 മുതൽ കോംഗോയുടെ പ്രസിഡന്റ് സ്ഥാനത്തുള്ള ജോസഫ് കബിലയുടെ വിശ്വസ്ഥനായ മുൻ ആഭ്യന്തര മന്ത്രി കൂടിയായിരുന്ന എമ്മാനുവൽ റാമസാനി 4.4 ദശലക്ഷം വോട്ടുകൾ സ്വന്തമാക്കിയതായും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു. നാലുകോടി വോട്ടർമാരാണ് കോംഗോയിലുള്ളത്.

തിരഞ്ഞെടുപ്പ് ഫലം വൈകുന്നതിനെ ചൊല്ലി കോംഗോ നാഷണൽ ഇൻഡിപെൻഡന്റ് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തിന് മുന്നിൽ നടന്ന പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറിയതിന് പിറകെയാണ് ഫലം പുറത്തുവിട്ടത്. വൻ സുരകക്ഷാ സന്നാഹമായിരുന്നു ഒാഫീസിന് പുറത്ത് ഒരുക്കിയിരുന്നത്.

മുൻ പ്രസിഡന്റ് കബിലയുടെ കാലാവധി 2016-ൽ പൂർത്തിയായിരുന്നെങ്കിലും വോട്ടർമാരുടെ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നടപടികൾക്ക് കൂടുതൽ സമയം വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടതോടെ തിരഞ്ഞെടുപ്പ് രണ്ടുവർഷത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു. അതേസമയം 12.6 ലക്ഷം വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്താത്തതുമായി ബന്ധപ്പെട്ടുള്ള വിവാദത്തെത്തുടർന്ന് തിരഞ്ഞെടുപ്പിനിടെ അക്രമങ്ങൾ ഉൾപ്പെടെ നടന്നിരുന്നു. വോട്ടെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍