സ്ഫോടനം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ലാവാ പ്രവാഹം തുടരുന്നത് രക്ഷാ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുകയാണ്.
ലാറ്റിനമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാലയില്‍ കഴിഞ്ഞ ദിവസമുണ്ടാ അഗ്നിപര്‍വത സ്ഫോടനത്തിലും ലാവാ പ്രവാഹത്തിലും 80 മരണം. നിരവധി പേര്‍ക്കു പരിക്കേറ്റ സംഭവത്തില്‍ 200 ഓളം പേരെ കാണാതായതായിട്ടുണ്ടെന്നുമാണ് ഔദ്യോഗിക കണക്ക്. മൂവായിരത്തോളം വീടുകള്‍ തകര്‍ന്നിട്ടുണ്ടെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.
ഗ്വാട്ടിമാലന്‍ തലസ്ഥാനമായ ഗ്വാട്ടിമാല സിറ്റിക്ക് സമീത്തുള്ള ഫ്യൂഗോ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചുണ്ടായ ലാവാപ്രവാഹത്തെ തുടര്‍ന്നാണ് ദുരന്തമുണ്ടായത്. മരിച്ചവരില്‍ നിരവധി കുട്ടികളും ഉള്‍പ്പെട്ടതായാണ് റിപോര്‍ട്ട്. കാണാതായവര്‍ക്കുള്ള തിരച്ചില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സ്ഫോടനത്തെ തുടര്‍ന്ന പ്രദേശത്ത് കനത്തപുകയും ചാരവും നിറഞ്ഞതോടെ ഗ്വാട്ടിമാല ദേശീയ വിമാനത്താവളം അടച്ചു. മേഖലയില്‍ നിന്നും രണ്ടായിരത്തിലധം പേരെ ഇതിനോടകം ഒഴിപ്പിച്ചിട്ടുണ്ട്.
ഞായറാഴ്ച വൈകീട്ടുണ്ടായ അഗ്നിപര്‍വതസ്ഫോടനം രാജ്യത്തെ 17 ലക്ഷംപേരെ ഇതിനോടകം ബാധിച്ചെന്നാണു കണക്ക്. സ്ഫോടനം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ലാവാ പ്രവാഹം തുടരുന്നത് രക്ഷാ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുകയാണ്. ലാവാ പ്രവാഹം തുടരുന്ന സാഹചര്യത്തില്‍ സമീപനഗരങ്ങളിലും ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്. ലാവാ പ്രവാഹത്തില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഗ്വാട്ടിമാല പ്രസിഡന്റ് ജിമ്മി മൊറാല്‍സ് പറഞ്ഞു.
സൈന്യമടക്കം രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളാണ്. ദുരന്തം നേരിടുന്നതിന് റെഡ്ക്രോസിന്റെ സഹായം തേടിയതായും അദ്ദേഹം പറഞ്ഞു. ഫ്യൂഗോ പര്വതിന്റെ സമീപപ്രദേശത്തുള്ള വീടുകളും വാഹനങ്ങളും ഉള്‍പ്പെടെ ചാരംകൊണ്ടുമൂടിയിരിക്കയാണ്. ലാറ്റിനമേരിക്കയിലെ ഏറ്റവും സജീവമായ അഗ്നി പര്വതങ്ങളിലൊന്നാണു ഫ്യൂഗോ.
അഴിമുഖം വാട്സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.