UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആറു വയസ്സുകാരനെ അമ്മ കുത്തി മുറിവേല്‍പ്പിച്ചു; ‘അവനത് അര്‍ഹിക്കുന്നു’ എന്ന് വിശദീകരണം

കഴുത്തിലും വയറിലും കുത്തേറ്റ കുട്ടിയെ വിമാനമാര്‍ഗ്ഗം വിദഗ്ദ ചികില്‍സയ്ക്കായി പോര്‍ട്ട്‌ലാന്റിലെ ആശുപത്രിയിലേക്ക് മാറ്റി.

യുഎസിലെ ഒറിഗണില്‍ ആറു വയസ്സുകാരനെ മാതാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. നെമോറിയ വില്ലാഗോമസ് എന്ന 34 കാരിയാണ് മകനെ ന്യൂ പോര്‍ട്ടിലെ വീട്ടില്‍ വച്ച് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടിയതോടെയാണ് ആക്രമസംഭവം പുറത്തറിയുന്നത്. അയല്‍വാസികള്‍ വിവരമറിയച്ചത് പ്രകാരം സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴുത്തിലും വയറിലും കുത്തേറ്റ കുട്ടിയെ വിമാനമാര്‍ഗ്ഗം വിദഗ്ദ ചികില്‍സയ്ക്കായി പോര്‍ട്ട്‌ലാന്റിലെ ആശുപത്രിയിലേക്ക് മാറ്റി.അതേസമയം, കുട്ടിയെ ആക്രമിക്കാനുള്ള കാരണം തേടിയ പോലിസുകാരോട് ‘അവന്‍ അത് അര്‍ഹിക്കുന്നു’ എന്നായിരുന്നു മാതാവിന്റെ മറുപടി.

അടഞ്ഞുകിടന്ന വാതില്‍ തകര്‍ത്താണ് ഉദ്യോഗസ്ഥര്‍ വീടിനുള്ളില്‍ പ്രവേശിച്ചത്. ഈ സമയം കിടപ്പുമുറക്കുള്ളില്‍ 14 മാസം പ്രായമുള്ള രണ്ടാമത്തെ കുട്ടിക്കൊപ്പം ഇരിക്കുകയായിരുന്നു ലെമോറിയ. ഇവര്‍ക്കൊപ്പമുണ്ടാരുന്ന ചെറിയ കുട്ടിയെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുത്തേറ്റ ആറുവയസ്സുകാരന്‍ അപകട നില തരണം ചെയ്തയായും അധികൃതര്‍ അറിയിച്ചു.

കുട്ടിയെ അക്രമിച്ച സംഭവത്തില്‍ അറസ്റ്റ് ചെയ്ത ലെമോറിയ വില്ലാഗോമസിനെ് ലിങ്കണ്‍ കട്രി ജയിലിലേക്ക് മാറ്റി. ഇവരെ ജൂണ്‍ 5ന് കോടതിയില്‍ ഹാജരാക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍