UPDATES

വായിച്ചോ‌

മിസ് അമേരിക്ക മല്‍സരങ്ങളില്‍ ഇനി ബിക്കിനി ഇല്ല

മല്‍സരക്രമത്തില്‍ മാറ്റം വരുത്തുന്നതോടെ ഒരു സാംസ്‌കാരിക വിപ്ലവത്തിനാണ് ഒരുങ്ങുന്നതെന്നും, മല്‍സരത്തില്‍ കൂടുതല്‍ പങ്കാളിത്തം സൃഷ്ടിക്കാനാവുമെന്നും സംഘാടകസമിതി ചെയര്‍പേഴ്‌സണും ഫോക്‌സ് ന്യൂസ് മുന്‍ അവതാരകയുമായ ഗ്രീറ്റ്‌ചെന്‍ ചാള്‍സണ്‍

മിസ് അമേരിക്ക മല്‍സരത്തില്‍ ഇത്തവണ നീന്തല്‍ വസ്ത്ര (ബിക്കിനി) വിഭാഗം ഉണ്ടാകില്ലെന്ന് സംഘാടകര്‍. ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള മിസ് അമേരിക്ക മല്‍സരത്തിന്റെ രീതികളിലാണ് സംഘാടകര്‍ ഇത്തവണ മാറ്റം വരുത്തുന്നത്. ലിംഗ സമത്വവും സ്ത്രീശാക്തീകരണവും ലക്ഷ്യമാക്കിയാണ് നിയമാവലിയില്‍ മാറ്റം വരുത്തുന്നത്. സെപ്തംബറില്‍ നടക്കാനിരിക്കുന്ന ദേശീയ തല മല്‍സരത്തിലും ബിക്കിനി മല്‍സരയിനം ഉണ്ടാകില്ലെന്നും, ഇതിന്റെ ഭാഗമായി പ്രദേശിക, സ്റ്റേറ്റ് ലെവല്‍ മല്‍സരങ്ങളില്‍ മാറ്റം വരുത്തുമെന്നും അവര്‍ പറയുന്നു. മിസ് അമേരിക്കയുടെ നിലവിലെ സംഘാടക സമിതി അംഗങ്ങള്‍ മുഴുവനും വനിതകളാണ്. പുതിയ മാറ്റം സംബന്ധിച്ച നിര്‍ദേശം എകകണ്ഠമായാണ് അംഗീകരിച്ചതെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

മിസ് അമേരിക്ക മല്‍സരത്തില്‍ അടക്കം ഭാഗമാവാന്‍ നിരവധി കൗമാരക്കാര്‍ക്ക് ആഗ്രഹമുണ്ട്. എന്നാല്‍ ഇവര്‍ ബിക്കിനി ധരിച്ച പരേഡ് നടത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് തന്നോട് അറിയിച്ചിരുന്നതായി സംഘാടകസമിതി ചെയര്‍പേഴ്‌സണും ഫോക്‌സ് ന്യൂസ് മുന്‍ അവതാരകയുമായ ഗ്രീറ്റ്‌ചെന്‍ ചാള്‍സണ്‍ പ്രതികരിച്ചു. മല്‍സരക്രമത്തില്‍ മാറ്റം വരുത്തുന്നതോടെ ഒരു സാംസ്‌കാരിക വിപ്ലവത്തിനാണ് ഒരുങ്ങുന്നതെന്നും, മല്‍സരത്തില്‍ കൂടുതല്‍ പങ്കാളിത്തം സൃഷ്ടിക്കാനാവുമെന്നും ചാള്‍സണ്‍ വ്യക്തമാക്കി.

തൊഴിലിടങ്ങളിലെ വനിതകളുടെ അവകാശ പോരാട്ടത്തിനായി നിരന്തരം ശബ്ദമുയര്‍ത്തുന്ന ഗ്രീറ്റ്‌ചെന്‍ ചാള്‍സണ്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ച് ഫോക്‌സ് ഗ്രൂപ്പ് ചെയര്‍മാനെതിരെ പരാതി നല്‍കിയ വ്യക്തികൂടിയാണ്. ആഗോളതലത്തില്‍ ശ്രദ്ധേയമായ മീടൂ ക്യാംപയിനിന് നേതൃത്വത്തിലും ഇവര്‍ സജീവമായിരുന്നു 1989 ലെ മിസ് അമേരിക്ക കൂടിയായിരുന്ന ഗ്രീറ്റ്‌ചെന്‍ ചാള്‍സണ്‍.

1921 ലെ അറ്റ്‌ലാന്റിക് സിറ്റി മിസ് അമേരിക്ക മല്‍സരത്തിലാണ് യുഎസില്‍ ആദ്യമായി ബിക്കിനി വിഭാഗം ഉള്‍പ്പെടുത്തുന്നത്. സൗന്ദര്യമല്‍സരങ്ങള്‍ക്ക് ടെലിവിഷനിലടക്കം നിരവധി ആരാധകരെ സൃഷ്ടിക്കാര്‍ ബിക്കിനി ഇനത്തിന് കഴിഞ്ഞിരുന്നു.

കൂടുതല്‍ വായനയ്ക്ക്‌: https://www.nytimes.com/2018/06/05/business/miss-america-swimsuit.html:

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

പ്ലീസ്, ‘ഹിന്ദു സ്ത്രീ’കളെ ഇങ്ങനെ ഉദ്ധരിക്കരുത്

ബുര്‍ക്കിനിക്കു മുന്നേ ബിക്കിനിയും നിരോധിച്ചിരുന്നു

ബിക്കിനി അണിഞ്ഞാല്‍ വിവരമറിയും!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍