കുട്ടിയെ രക്ഷിച്ച യുവാവിനെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അഭിനന്ദിച്ചു. യുവാവിന് രാജ്യത്ത് തുടരാനുള്ള രേഖകള്‍ അനുവദിക്കുമെന്നും, ഫ്രഞ്ച് പൗരത്വം നല്കുന്നതിനായുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.
കെട്ടിത്തില്‍ തുങ്ങികിടന്ന കുഞ്ഞിനെ അതിസാഹസികമായി രക്ഷപ്പെടുത്തിയ യുവാവിന് ഫ്രാന്‍സ് പൗരത്വം നല്‍കും. മമോദു ഗസ്സമ്മയെന്ന 22കാരനാണ് ഫ്രഞ്ച് സര്‍ക്കാര്‍ രക്ഷാ പ്രവര്‍ത്തനത്തിന്റെ പേരില്‍ പൗരത്വം നല്കി അദരിക്കുന്നത്. ഫ്രാന്‍സിലുള്ള അനധികൃത കുടിയേറ്റക്കാരില്‍ ഒരാളാണ് മമോദു ഗസ്സമ്മ.
കുട്ടിയെ രക്ഷിച്ച യുവാവിനെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അഭിനന്ദിച്ചു. യുവാവിന് രാജ്യത്ത് തുടരാനുള്ള രേഖകള്‍ അനുവദിക്കുമെന്നും, ഫ്രഞ്ച് പൗരത്വം നല്കുന്നതിനായുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. നഗരത്തിലെ അഗ്നി രക്ഷാ സര്‍വീസില്‍ ജോലിയും യുവാവിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.
പാരിസ് നഗരത്തിലെ കെട്ടിടത്തിലെ നാലാം നിലയില്‍ അപകടരമാം വിധം തൂങ്ങിക്കിടന്നിരുന്ന നാലുവയസ്സുകാരനെയാണ് യുവാവ് നിമിഷങ്ങള്‍ കൊണ്ട് രക്ഷപ്പെടുത്തിത്. കെട്ടിടത്തിന്റെ താഴെ നിന്നും യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് യുവാവ് മുകളിലേക്ക് കയറിത്. സമീപത്തുള്ള ബാല്‍ക്കണിയില്‍ നിന്നും ഒരാള്‍ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും യുവാവ് അതിവേഗത്തില്‍ നാലുനിലകള്‍ പിന്നിട്ട് കുട്ടിക്കടുത്തേക്കെത്തുകയായിരുന്നു. ഇതിന്റെ വീഡിയോ പാരിസ് സ്പൈഡര്മാന് എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.