UPDATES

വിദേശം

‘നാട്ടിലെത്തിയാൽ സൈന്യത്തിന്റെ ഭാഗമാക്കും’; ആറുമാസമായി മലേഷ്യൻ എയർപോർട്ടിൽ കഴിഞ്ഞ സിറിയൻ യുവാവിന് കാനഡയുടെ അഭയം

അഭയം ലഭിക്കുന്നതിന് മുന്‍പ് സിറിയിലേക്കുള്ള നാടുകടത്തൽ ഭീഷണിയിലായിരുന്നു ഹസന്‍.

ജന്‍മനാടായ സിറയിലേക്ക് പോവാന്‍ വിസമ്മതിച്ച് ആറുമാസമായി കോലാലംപൂർ എയര്‍പോര്‍ട്ടില്‍ കഴിഞ്ഞുവന്ന യുവാവിന് കാനഡയുടെ അഭയം. സിറിയയിലെത്തിയാല്‍ സൈന്യത്തിന്റെ ഭാഗമാവേണ്ടിവരുമെന്ന് ആരോപിച്ചായിരുന്നു ഹസന്‍ അല്‍ കൊണ്ടാര്‍ മലേഷ്യന്‍ എയര്‍പോര്‍ട്ടില്‍ തങ്ങിയത്. കാനഡ അഭയം നല്‍കുമെന്ന് വ്യക്തമാക്കിയതോടെ ഹസന്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ വാന്‍ഗോവറിലെത്തിയതായി അഭിഭാഷകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അഭയം ലഭിക്കുന്നതിന് മുന്‍പ് സിറിയിലേക്കുള്ള കയറ്റിവിടല്‍ ഭീഷണിയായിരുന്നു ഹസന്‍. എന്നാല്‍ 26 മാസം വരെയെടുക്കാവുന്ന നടപടികളാണ് ഇടപെടലുകളിലൂടെ വേഗത്തിലായതെന്നും അഭിഭാഷകന്‍ പറയുന്നു.

എന്നാല്‍ കാനഡയുടെ തീരുമാനം അവിശ്വസിനീയമാണെന്നായുരുന്നു ഹസന്റെ പ്രതികരണം. മാര്‍ച്ച് 7 നായിരുന്നു കോലാലംപൂർ എയര്‍പോര്‍ട്ടിലെത്തിയത്. തുടര്‍ന്ന് മാസങ്ങളോളം എയര്‍പോര്‍ട്ട് വാസം. രണ്ടാ മാസങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാരിന്റെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി.

ഹസന്‍ തന്റെ ദിനചര്യകള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് തുടങ്ങിയതോടെയാണ് വിഷയം ലോക ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഉറങ്ങുന്ന സ്ഥലം, ഭക്ഷണം, മറ്റ് പരിപാടികള്‍ എന്നിവയായിരുന്നു ഹസന്‍ പ്രധാനമായും ട്വിറ്ററില്‍ കുറിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഹസന്‍ ഇത്തരത്തിലുള്ള അവസാന ട്വീറ്റ് കുറിച്ചത്. ഇതിന് ശേഷം എട്ടാഴ്ചകള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമായിരുന്നു പ്രതികരണം വന്നത്.

തായ്‌വാനിലെ വിമാനത്താവളത്തില്‍ നിന്നും പോസ്റ്റ ചെയ്ത വീഡിയോയിലാണ് താന്‍ കാനഡയിലേക്ക് പോവുന്ന കാര്യം പറയുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി കാര്യങ്ങള്‍ വളരെ സങ്കീര്‍ണമായിരുന്നു എന്ന വ്യക്തമാക്കുന്ന വീഡിയോ തന്നെ പിന്തുണയ്ച്ചവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്യുന്നുണ്ട്. വീഡിയോ ഇതുവരെ ഏകദേശം 160000 ത്തോളം പേരാണ് കണ്ടിട്ടുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍