UPDATES

വിദേശം

പത്രപ്പരസ്യം തെളിവ്; യുഎസ് മിഡ് ടേം തിരഞ്ഞെടുപ്പില്‍ ചൈന ഇടപെടാന്‍ ശ്രമിക്കുന്നെന്ന് ട്രംപ്

യോഗത്തിന്റെ ആദ്യ സെഷനില്‍ ഇറാന്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് വ്യാപക വിമര്‍ശനം നേരിട്ടതിന് പിറകെയാണ് യോഗത്തില്‍ ചൈനയ്‌ക്കെതിരെ അപ്രതീക്ഷിത ആരോപണവുമായി ട്രംപ് വീണ്ടും രംഗത്തെത്തിയത്.

യുഎസില്‍ നടക്കാനിരിക്കുന്ന മിഡ് ടേം കോണ്‍ഗ്രഷ്യല്‍ തിരഞ്ഞെടുപ്പില്‍ ചൈന ഇടപെടലിന് ശ്രമിക്കുന്നതായി പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ യോഗത്തിനിടെ ലോക നോതാക്കളുടെ യോഗത്തിലായിരുന്നു ട്രംപിന്റെ ആരോപണം. ചൈനക്കെതിരെ യുഎസ് സ്വീകരിച്ചുവരുന്ന വ്യാപാര നയങ്ങളാണ് ഇത്തരം ഇടപെടലിന് ബെയ്ജിങ്ങിനെ പ്രേരിപ്പിക്കന്നതെന്നും ട്രപ് കൂട്ടിച്ചേര്‍ത്തു. വരുന്ന നവംബറിലാണ് യുഎസില്‍ മിഡ് ടേം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

യുഎസ് മിഡ് ടേം കോണ്‍ഗ്രഷ്യല്‍ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി വിജയിക്കരുതെന്ന് ചൈനീസ് ഭരണകൂടം ആഗ്രഹിക്കുന്നു. കാരണം ചൈനയുടെ വ്യാപാരങ്ങളെ വെല്ലുവിളിച്ച് ആദ്യത്തെ യുഎസ് പ്രസിഡന്റാണ് താനെന്നും ടംപ് യോഗത്തില്‍ വ്യക്തമാക്കി. ഇതിന് തെളിവായി യുഎസിലെ ചൈനീസ് സാമ്പത്തിക പിന്തുയോടെ പ്രവര്‍ത്തിക്കുന്ന ലോവ സ്‌റ്റേറ്റിലെ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച പരസ്യവും ട്രംപ് ചൂണ്ടിക്കാട്ടുന്നു. യുഎസ് കോണ്‍ഗ്രഷ്യല്‍ തിരഞ്ഞെടുപ്പിലെ പോരാട്ടം സംബന്ധിച്ച ആര്‍ട്ടിക്കിളുകള്‍ക്ക്
ചൈന സാമ്പത്തിക സഹായം ചെയ്യതെന്നും അദ്ദേഹം ആരോപിക്കുന്നു.

ആരോപണം സംബന്ധിച്ച് തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഉടന്‍ പുറത്തുവിടുമെന്നും യോഗത്തിന് ശേഷം ട്രംപ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇപ്പോള്‍ വിവരങ്ങള്‍ പൂര്‍ണമല്ലെന്നും പിന്നീട് പറയാമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. എ്ന്നാല്‍ ആരോപണങ്ങള്‍ ചൈനീസ് വിദേശകാര്യ മന്ത്രി നിഷേധിച്ചു.

യോഗത്തിന്റെ ആദ്യ സെഷനില്‍ ഇറാന്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് വ്യാപക വിമര്‍ശനം നേരിട്ടതിന് പിറകെയാണ് യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍ ചൈനയ്‌ക്കെതിരെ അപ്രതീക്ഷിത ആരോപണവുമായി ട്രംപ് വീണ്ടും രംഗത്തെത്തിയത്. ചൈനയിലെ ആഭ്യന്തര പ്രതിഷേധങ്ങളെ ഭരണകൂടം അടിച്ചമര്‍ത്തുകയായിരുന്നെന്നും ട്രംപ് ആരോപിക്കുന്നു. വിനാശകാരികളായ ആയുധങ്ങളുടെ വ്യാപനം തടയുക എന്ന ചര്‍ച്ചകളുമായി ചേര്‍ന്ന യോഗത്തിലാണ് ട്രംപിന്റെ ആരോപണം എന്നത് ലോകനേതാക്കളെ അമ്പരിപ്പിച്ചെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ 2016 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായെന്ന ആരോപണത്തെ കുറിച്ച് ട്രംപ് പ്രതികരിക്കാന്‍ തയ്യാറായില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍