UPDATES

വിദേശം

ഇവാന്‍ക ട്രംപിന്റെ സന്ദര്‍ശനത്തിന് തൊട്ടുമുൻപ് മെക്സികോയിലെ യുഎസ് കോൺസുലേറ്റിന് നേരെ ആക്രമണം

ആക്രമണത്തിൽ  കോൺസുലേറ്റിന്റെ മതിൽ തകർന്നിട്ടുണ്ടെങ്കിലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. 

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപും അമരിക്കന്‍ വൈസ് പ്രസിഡന്റ് മൈക് പെന്‍സിന്റെയും സന്ദര്‍ശനത്തിന് തൊട്ട് മുൻപ് മെക്സിക്കോയിലെ യു.എസ് കോണ്‍സുലേറ്റിന്  നേരെ ആക്രമണം.  മെക്സിക്കോയുടെ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കുന്നതിനായാണ് ഇരുവരും രാജ്യത്തെത്തുന്നത്.  വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു കോൺസുലേറ്റിന് നേരെ  സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള ആക്രമണം നടന്നത്. മെക്സിക്കോയിലെ വലിയ രണ്ടാമത്തെ നഗരമായ ഗ്വാഡലജരയിലെ യുഎസ് കോണ്‍സുലേറ്റിന് നേരെയായിരുന്നു ആക്രമണം.

ആക്രമണത്തിൽ  കോൺസുലേറ്റിന്റെ മതിൽ തകർന്നിട്ടുണ്ടെങ്കിലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.  സംഭവത്തില്‍ ഫെഡറല്‍ അതോറിറ്റി അന്വേഷണം നടത്തിവരികയാണ്. കോണ്‍സുലേറ്റ് കെട്ടിടത്തിന് പുറത്ത് നിന്ന് ഒരാള്‍ സ്ഫോടക വസ്തു അകത്തേക്ക് എറിയുകയായിരുന്നെന്നാണ് റിപ്പോർട്ട്. ഇതിന് ശേഷം ഇയാൾ ഒാടി രക്ഷപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു.  പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോർട്ടുകൾ പറുയുന്നു. സംഭവ സ്ഥലത്ത് നിന്ന് ഗ്രനേഡിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

അതിനിടെ ശനിയാഴ്ച രാവിലെയോടെ ഇവാന്‍ക ട്രംപും മൈക് പെന്‍സുമടക്കമുള്ള ഉന്നത യുഎസ് സംഘം മെക്സികോയിലെത്തി.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍