UPDATES

വീഡിയോ

കായംകുളം താലൂക്ക് ആശുപത്രിയില്‍ കുട്ടികളെ കുളിപ്പിക്കുന്ന വെള്ളത്തില്‍ പുഴുക്കള്‍ / വീഡിയോ

പുഴുക്കളെ കണ്ടെത്തിയ വിവരം ആശുപത്രി അധികൃതരെ അറിയിച്ചിട്ടും അവര്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.

കായംകുളം താലൂക്ക് ആശുപത്രിയിലെ പൈപ്പ് വെള്ളത്തില്‍ പുഴുക്കള്‍. കുട്ടികളുടെ വാര്‍ഡിലെ പൈപ്പ് വെള്ളത്തിലാണ് പുഴുക്കളെ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് പ്രതിഷേധവുമായി വാര്‍ഡില്‍ കിടത്തി ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ രംഗത്ത് വന്നു. കഴിഞ്ഞ ദിവസവും വാര്‍ഡിലെ പൈപ്പ് വെള്ളത്തില്‍ പുഴുക്കളെ കണ്ടെത്തിയതായി രക്ഷിതാക്കള്‍ ആരോപിച്ചു.

പുഴുക്കളെ കണ്ടെത്തിയ വിവരം ആശുപത്രി അധികൃതരെ അറിയിച്ചിട്ടും അവര്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. കുട്ടികളെ കുളിപ്പിക്കുന്നതും വായ കഴുകുന്നതിനുമെല്ലാം ഉപയോഗിക്കുന്ന വെള്ളത്തിലാണ് പുഴുക്കളുള്ളത്. പലപ്പോഴും കുട്ടികളുടെ വായ കഴുകിയപ്പോള്‍ വായില്‍ നിന്നും പുഴുക്കള്‍ വന്നിട്ടുണ്ട്. കുളി കഴിഞ്ഞ് ഇറങ്ങിയ കുട്ടികളുടെ ദേഹത്തു നിന്നും നിരവധി പുഴുക്കളെ കണ്ടെത്തിയിട്ടുണ്ടെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.

താലൂക്ക് ആശുപത്രിയില്‍ ഇതിനു മുന്‍പും ഇത്തരത്തില്‍ പൈപ്പ് വെള്ളത്തില്‍ പുഴുക്കളെ കണ്ടെത്തിയ സംഭവം ഉണ്ടായിട്ടുണ്ട്. അതിനെ തുടര്‍ന്നുണ്ടായ പരിശോധനയില്‍ പൊട്ടിയ പൈപ്പില്‍കൂടി പുഴുക്കള്‍ കയറുന്നതാണെന്നു കണ്ടുപിടിക്കുകും ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസിന്റെ വീഡിയോ കാണാം..

Read More : എല്‍ദോ എബ്രഹാം എംഎല്‍എയുടെ കൈ ഒടിഞ്ഞിട്ടില്ല; മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍