UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാർഷിക കടങ്ങൾ എഴുതിത്തള്ളാതെ പ്രധാനമന്ത്രിയെ സമാധാനമായി ഉറങ്ങാൻ അനുവദിക്കില്ല: രാഹുൽ ഗാന്ധി

സർക്കാരുകൾ എങ്ങനെയാണ് പ്രവർത്തിക്കേണ്ടത് എന്നതിന് പ്രധാനമന്ത്രിക്ക് മധ്യപ്രദേശിനെയും ഛത്തീസ്ഗഡിനെയും ഉദാഹരണമാക്കാം.

രാജ്യത്തെ കർഷകരുടെ വായ്പകൾ ഉൾപ്പെടെ എഴുതിതള്ളുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാരെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിശ്രമിക്കാൻ അനുവദിക്കില്ലെന്ന് കോൺഗ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസം കോൺഗ്രസ് അധികാരത്തിലേറിയ മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലേയും ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പ്രതികരണം.

സർക്കാരുകൾ എങ്ങനെയാണ് പ്രവർത്തിക്കേണ്ടത് എന്നതിന് പ്രധാനമന്ത്രിക്ക് മധ്യപ്രദേശിനെയും ഛത്തീസ്ഗഡിനെയും ഉദാഹരണമാക്കാം. സംസ്ഥാനങ്ങളിലെ കർഷരുടെ പ്രശ്നങ്ങളാണ് ആദ്യം പരിഗണിച്ചത്. അവരുടെ കാർഷിക വായ്പകൾ എഴുതിതള്ളിയിരിക്കുന്നു. രാജസ്ഥാനിലും അടുത്ത ദിവസങ്ങളിൽ സമാനമായ നടപടി ഉണ്ടാവും. നിങ്ങൾക്ക് കാണാം, കോൺഗ്രസ് പ്രവർത്തനം തുടങ്ങിയിരുക്കുന്നു. അടുത്തിടെ പാർട്ടി നേടിയെ തിരഞ്ഞെടുപ്പ് വിജയങ്ങൾ കർഷകരുടെ വിജയമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാർലമെന്റിന് സമീപം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ കർഷകർക്ക് ആശ്വാസം ലഭിക്കുന്ന തരത്തിൽ പ്രധാനമന്ത്രി നയാ പൈസ പോലും വേണ്ടെന്ന് വയ്ക്കില്ല. എന്നാൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ പോക്കറ്റിലേക്ക് പോയ 3500 കോടി വേണ്ടെന്നുവയ്ക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ ആരോപിച്ചു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ എല്ലാം കർഷകർക്ക് അശ്വാസം ലഭിക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവും. കർകരുടെ കടങ്ങൾ എഴുതിതള്ളാൻ ബിജെപി സര്‍ക്കാരിൽ കൂടുൽ സമ്മർദം ചെലുത്തും. കർഷകർക്ക് ആശ്വാസം ലഭിക്കുന്ന നടപടികൾ സ്വീകരിക്കാതെ പ്രധാനമന്ത്രിക്ക് വിശ്രമിക്കാൻ അവസരം നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ട് ഇന്ത്യ സൃഷ്ടിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഇതിൽ ഒരുവശത്ത് കർഷകരും, ദരിദ്രരും, യുവാക്കളും, ചെറുകിട വ്യവസായികളും ഉൾപ്പെടുമ്പോൾ മോദിയുടെ സുഹൃത്തുക്കളായ 15 വൻകിട സംരംഭകർമാത്രമാണ് മറുപുറത്തെന്നും അദ്ദേഹം ആരോപിക്കുന്നു. രാജ്യത്ത് നടപ്പാക്കിയ നോട്ട് നിരോധനം ലോകത്തിലെ ഏറ്റവും വലിയ അഴിമതിയാണെന്ന് പറഞ്ഞ രാഹുൽ രാജ്യത്തെ പാവപ്പെട്ടവരുടെ പണമാണ് ഇവിടെ കൊള്ളയടിക്കപ്പെട്ടതെന്നും കുറ്റപ്പെടുത്തി. റാഫേൽ ഇടപാടിൽ‌ സംസാരിക്കാൻ മോദി തയ്യാറാണെന്ന് അദ്ദേഹം പറയുന്നു, എന്നാൽ അദ്ദേഹത്തിന്റെ പാർട്ടി ഇതിന് തയ്യാറല്ലെന്നും രാഹുൽ പരിഹസിച്ചു.

ഗുജറാത്ത് കലാപം എങ്ങനെ സിഖ് കൂട്ടക്കൊലയില്‍ സജ്ജന്‍ കുമാറിന്റെ ശിക്ഷാവിധിയില്‍ വന്നു?

അധികാരമേറ്റ് രണ്ട് മണിക്കൂര്‍: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി തുടങ്ങി

രാഹുല്‍ ഗാന്ധിയുടെയും കൂട്ടരുടെയും ഈ ബസ് യാത്ര 2019ലേക്കോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍