UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആലപ്പുഴയില്‍ എന്‍എസ്എസ് കരയോഗ മന്ദിരത്തിന് മുന്നില്‍ കരിങ്കൊടിയും റീത്തും

കരയോഗ മന്തിരത്തിന് പുറമെ കൊടശിനാട് എന്‍എസ്എസ് ഹൈസ്‌കൂളിലും സമാനമായി കൊടിയും റീത്തും വച്ചിട്ടുണ്ട്.

ആലപ്പുഴ നൂറനാട്ടെ കുടശിനാട് എന്‍എസ്എസ് കരയോഗ മന്ദിരത്തിനുമുന്നില്‍ കരിങ്കൊടിയും റീത്തും. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് അനുശോചനമെന്ന് രേഖപ്പെടുത്തിയാണ് റീത്ത് സമര്‍പ്പിച്ചിട്ടുള്ളത്. കൊടിമരത്തില്‍ ഉയര്‍ത്തിയ നിലയിലാണ് കരിങ്കൊടിയുള്ളത്. കരയോഗ മന്ദിരത്തിന് പുറമെ കൊടശിനാട് എന്‍എസ്എസ് ഹൈസ്‌കൂളിലും സമാനമായി കൊടിയും റീത്തും വച്ചിട്ടുണ്ട്.   സംഭവത്തില്‍ എന്‍എസ്എസ് പൊലീസില്‍ പരാതി നല്‍കി.

അതിനിടെ കൊല്ലത്തും എന്‍എസ് എസ് ഓഫീസിന് നേരെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. പരവൂരിലെ പുതക്കുളത്തെ 3638 ാം നമ്പര്‍ ഓഫീസിന് നേരയാണ് ഇന്നലെ രാത്രിയില്‍ ആക്രമണം ഉണ്ടായത്. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് എന്‍എസ്എസ് മന്തിരത്തിന് മുന്നില്‍ റീത്ത് സമര്‍പ്പിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

നവംബര്‍ രണ്ടിന് രാത്രി തിരുവനന്തപുരം പാപ്പനംകോടിന് സമീപം മേലാംകോട് എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം നടന്നിരുന്നു. കെട്ടിടത്തിന് സമീപത്തുണ്ടായിരുന്ന ചട്ടമ്പി സ്വാമി സ്മൃതി മണ്ഡപത്തിന്റെ ചില്ലുകള്‍ തകര്‍ത്തശേഷം പ്രതിമയ്ക്ക് സമീപം റീത്ത് വച്ചിരുന്നു. ഓഫീസിന്റെ മുകള്‍നിലയിലെ പ്രതിമയുടെ മുന്നിലെ ഗ്ലാസ് കല്ലെറിഞ്ഞ് തകര്‍ക്കുകയും ചെയ്തിരുന്നു.

ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധിക്കെതിരെ എന്‍എസ്എസ് നാമജപ യജ്ഞം നടത്തിയതില്‍ പ്രകോപിതരായവരാണ് ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നായിരുന്നു  ആദ്യ സംഭവത്തിലെ എന്‍എസ്എസ് ഭാരവാഹികളുടെ പ്രതികരണം.

യുവതീപ്രവേശനം യാഥാര്‍ത്ഥ്യമാവാതെ വീണ്ടും ശബരിമല നടയടയ്ക്കുമ്പോള്‍

രാജീവ് ചന്ദ്രശേഖറും വത്സന്‍ തില്ലങ്കേരിയും; ശ്രീധരന്‍ പിള്ളയുടെ ചില കൈവിട്ട കളികള്‍

എന്‍എസ്എസ് കരയോഗത്തിന് നേരെ ആക്രമണം: സുകുമാരന്‍ നായരുടെ പേരില്‍ റീത്തും

വിമോചന സമരത്തിന്റെ മേല്‍മുണ്ടും പുതച്ചിരിക്കുന്ന സുകുമാരന്‍ നായര്‍ക്ക് വെള്ളാപ്പള്ളിയെന്ന കേരളത്തിന്റെ മറുപടി

ശബരിമല സമരം ആര്, എപ്പോള്‍, എങ്ങനെ ചിട്ടപ്പെടുത്തി? അന്വേഷണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍