UPDATES

വാര്‍ത്തകള്‍

സൈന്യം ‘മോദിയുടെ സേന’ യെന്ന് യോഗി; സൈന്യത്തെ അപമാനിച്ചെന്ന് പ്രതിപക്ഷം

കോൺഗ്രസിന് അസാധ്യമായത് ബിജെപിക്ക് സാധ്യമായിരിക്കുന്നെന്നും അദ്ദേഹം പ്രസംഗത്തിൽ പറയുന്നു.

സൈന്യത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദേശം വകവയ്ക്കാതെ വീണ്ടും ബിജെപി. ബിജെപിയുടെ മുഖ്യമപ്രചാരകരില്‍ ഒരാളും ഉത്തർ പ്രദേശ് മുഖ്യമന്ത്രിയുമായ യോഗി അദിത്യനാഥാണ് സൈന്യത്തെ വീണ്ടും നേട്ടങ്ങളെ തിരഞ്ഞെടുപ്പ് വേദിയിൽ ഉന്നയിച്ചത്.

ഗാസിയാബാദിൽ നടന്ന പൊതുസമ്മേളനത്തിലായിരുന്നു പരാമർശം. കോൺഗ്രസ് തീവ്രവാദികൾക്ക് ബിരിയാണി നൽകുമ്പോൾ ‘മോദിയുടെ സേന’ ആ അവർക്ക് നൽകിയത് വെടിയുണ്ടകളും ബോംബുകളാണ്. മോദിയുടെ സേന എന്നായിരുന്നു ആർമിയെ യോഗി പൊതുവേദിയിൽ അറിയിച്ചത്.

മസൂദ് അസ്ഹറിനെ ജി എന്നാണ് കോൺഗ്രസുകാർ അഭിസംബോധന ചെയ്യ്തിരുന്നത്. എന്നാൽ ബിജെപി സർക്കാർ അവരുടെ ക്യാംപുകൾ ഉൾപ്പെടെ തകർക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറയുന്നു. കോൺഗ്രസിന് അസാധ്യമായത് ബിജെപിക്ക് സാധ്യമായിരിക്കുന്നെന്നും അദ്ദേഹം പ്രസംഗത്തിൽ പറയുന്നു.

യോഗിയുടെ നിലപാടിനെ വിമർശിച്ച് ഇതിനോടകം തന്നെ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ബംഗാൾ മുഖ്യമന്തി മമതാ ബാനർജിയാണ് ഇതിൽ പ്രധാനം. മോദി സേന എന്ന പരാമർശം സൈന്യത്തെ അവഹേളിക്കുന്നതാണെന്നും അവർ കുറ്റപ്പെടുത്തി. പരാമർശത്തെ വിമർശിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. പരാമർശം സൈന്യത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്നും യോഗി മാപ്പു പറയണമെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ചതുർവേദി ആവശ്യപ്പെട്ടു.

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍