UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; യുവനടന്‍ പിടിയില്‍

സിനിമയ്ക്കുള്ള ഓഡിഷനെന്ന പേരില്‍ തൃശൂരില്‍ എത്തിച്ച് ഇയാള്‍ പീഡിപ്പിക്കുകയായിരുന്നെന്നാണ് പെണ്‍കുട്ടിയുടെ പരാതി.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് 17 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവനടനെ പോലിസ് അറസ്റ്റ് ചെയ്തു. ചെറുപുഴ മഞ്ഞക്കാട് സ്വദേശി വിശാഖ് എന്ന പിഎം അഖിലേഷ് മോന്‍ (19) ആണ് പോലിസ് പിടിയിലായത്. സിനിമയ്ക്കുള്ള ഓഡിഷനെന്ന പേരില്‍ തൃശൂരില്‍ എത്തിച്ച് ഇയാള്‍ പീഡിപ്പിക്കുകയായിരുന്നെന്നാണ് പെണ്‍കുട്ടിയുടെ പരാതി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നാലു സിനിമകളിലും നിരവധി ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ച വ്യക്തിയാണ് പി എം അഖിലേഷ്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍