UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എറണാകുളം യൂത്ത് കോണ്‍ഗ്രസ് ഭവനുനേരെ അജ്ഞാതരുടെ ആക്രമണം; കെ എസ് യു പ്രവര്‍ത്തകര്‍ക്ക് പരിക്ക്‌

ഒാഫിസിലെ ഗ്രില്‍ തകര്‍ത്ത് അകത്തു കയറിയ സംഘം അവിടെയുണ്ടായിരുന്ന കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദിക്കുകയും ഫ്‌ളക്‌സ് ബോര്‍ഡ് അടക്കമുള്ളവ നശിപ്പിക്കുകയും ചെയ്തു.

എറണാകുളത്തെ യൂത്ത് കോണ്‍ഗ്രസ് ഭവനു നേരെ അജ്ഞാതരുടെ ആക്രമണം. സെന്റ് ആല്‍ബര്‍ട്സ് കോളജിനു സമീപത്തുള്ള ഓഫിസിനു നേരെയാണ് ഇന്നലെ രാത്രി ഒമ്പതരയോടെ മുഖം മൂടി സംഘത്തിന്റെ ആക്രമണം നടന്നത്. ഒാഫിസിലെ ഗ്രില്‍ തകര്‍ത്ത് അകത്തു കയറിയ സംഘം അവിടെയുണ്ടായിരുന്ന കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദിക്കുകയും ഫ്‌ളക്‌സ് ബോര്‍ഡ് അടക്കമുള്ളവ നശിപ്പിക്കുകയും ചെയ്തു. അക്രമത്തില്‍ കെഎസ്‌യു നേതാവായ റെന്‍സണ്‍ ടോമിക്ക് പരിക്കേറ്റതായും റിപോര്‍ട്ടുകളുണ്ട്. അക്രമി സംഘത്തില്‍ പത്തോളം പേരുണ്ടായിരുന്നതായാണ് വിവരം. സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
അതേസമയം അക്രമത്തിന് പിന്നില്‍ എസ്എഫ് ഐ പ്രവര്‍ത്തകരാണെന്ന് കെഎസ് യു ആരോപിച്ചു. അടുത്തിടെ തേവര എസ്എച്ച് കോളജില്‍ ഉണ്ടായ കെഎസ് യു എസ്എഫ്ഐ സംഘര്‍ഷത്തിന്റെ തുടച്ചയാണ് യൂത്ത് കോണ്‍ഗ്രസ് ഭവനു നേരെ നടന്നതെന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പ്രതികരിച്ചു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍