UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അന്യ ജാതിക്കാരിക്കൊപ്പം ഒളിച്ചോടി; യുവാവിന്റെ രക്ഷിതാക്കളെ ആൾക്കുട്ടം വിഷം കൊടുത്തു കൊന്നു

യുവാവിനൊപ്പം ഒളിച്ചോടിയ യുവതിയുടെ ബന്ധുക്കളാണ് പ്രതികളെന്നാണ് പോലീസ് നല്‍കുന്ന വിവരം.

ഇതരജാതിക്കാരിക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ മാതാപിതാക്കളെ ആൾക്കൂട്ടം വിഷം കൊടുത്തുകൊന്നു. കർണാടകയിലെ രാമ നഗര ജില്ലയിലാണ് സംഭവം. കള്ളി ഗൗഡന ദോഡിയിലെ കര്‍ഷകനായ സിദ്ധരാജു (50) ഭാര്യ സാകമ്മ എന്നിവരാണ് ക്രുരമായ ആൾക്കൂട്ട കൊലപാതകത്തിന് ഇരയായത്. വെള്ളിയാഴ്ച പുലർച്ചെ ഇവരുടെ വീട്ടിലേക്ക് ഇരച്ചുകയറിയ ആൾക്കുട്ടം നിർബന്ധിച്ച് വിഷം കുടിപ്പിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ചയായിരുന്നു സംഭവം.

സംഭവത്തിൽ യുവാവിനൊപ്പം ഒളിച്ചോടിയ യുവതിയുടെ ബന്ധുക്കളാണ് പ്രതികളെന്നാണ് പോലീസ് നല്‍കുന്ന വിവരം. ദമ്പതികളെ രക്ഷിക്കാന്‍ ശ്രമിച്ച അയൽക്കാരെ അക്രമികള്‍ തടഞ്ഞതായും വീട് പൂട്ടിയിടുകയായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. വിരവരമറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ ആംബുലൻസ് ഇവർ കടത്തിവിട്ടാനും തയ്യാറായില്ല. വാഹനം തടഞ്ഞ വച്ചവിവരം പോലീസിൽ അറിയിക്കുമെന്ന് അറിയിച്ചതോടെ ഒരുമണിക്കൂറിന് ശേഷമാണ് ഇവരെ ആശുപത്രിയിലെത്തിക്കാനായതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

എന്നാൽ ഇവരുടെ മകൻ മനു 23 ഒളിച്ചോടിയതിൽ മനം നൊന്ത് ദമ്പതികള്‍ ആത്മഹത്യചെയ്തെന്നായിരുന്നു പോലീസിന്റെ നിലപാട്. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നന്നത്. മനുവും യുവതിയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാൽ യുവതിയെ വീട്ടുകാർ നിർബന്ധിച്ച് മറ്റൊരു വിവാഹം കഴിപ്പിക്കുകയുമായിരുന്നു. ഇതിന് പിറകെയാണ് ഇരുവരുടെയും ഒളിച്ചോട്ടം ഉണ്ടായതെന്നും നാട്ടുകാർ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍