UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബന്ധു നിയമന വിവാദം; കെ ടി ജലീലിന്റെ ഇടപെടലിന് തെളിവുകളുമായി ഫിറോസ്

വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശം അവഗണിച്ച ഒരു റിപ്പോര്‍ട്ട് അംഗീകരിച്ചാണ് മുഖ്യമന്ത്രി ഉത്തവിന് അനുമതി നല്‍കിയതെന്നും ഫിറോസ് ആരോപിച്ചു

ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ ടി ജലീല്‍ നേരിട്ട് ഇടപെട്ടെന്ന ആരോപണം കടുപ്പിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. അദീബിന് വേണ്ടി യോഗ്യതയില്‍ ജലീല്‍ നേരിട്ട് മാറ്റം വരുത്തി. യോഗ്യതകള്‍ പുനര്‍നിശ്ചയിക്കണം എന്ന് കാട്ടി ജലീല്‍ ഉത്തരവിറക്കുകയായിരുന്നു. മന്ത്രിസഭാ യോഗത്തിന്റെ അനുമതി വാങ്ങണമെന്ന എന്ന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശം അവഗണിച്ചാണ് മന്ത്രി കെടി ജലീല്‍ ഇളവ് വരുത്തിയതെന്നും ഫിറോസ് കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഉത്തവിന്റെ പകര്‍പ്പടക്കമായിരുന്നു നല്‍കിയായിരുന്നു ഫിറോസ് വാര്‍ത്താസമ്മേളത്തില്‍ സംസാരിച്ചത്.

ഇത്തരത്തില്‍ വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശം അവഗണിച്ച ഒരു റിപ്പോര്‍ട്ട് അംഗീകരിച്ചാണ് മുഖ്യമന്ത്രി ഉത്തവിന് അനുമതി നല്‍കിയത്. ആ സാഹചര്യത്തില്‍ യോഗ്യത മാറ്റിയത് മുഖ്യമന്ത്രി അറിഞ്ഞിട്ടാണോ എന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും ഫിറോസ് പറയുന്നു. യോഗ്യതകള്‍ പുനര്‍ നിശ്ചയിക്കണം എന്ന് കാട്ടി ജലീല്‍ ഉത്തരവിറക്കുകയായിരുന്നു. മന്ത്രിസഭയെത്തന്നെ മറികക്കുന്ന തരത്തിലുള്ള നീക്കം കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. മന്ത്രിയുടെ ഇടപെടല്‍ അദീബിന് വേണ്ടിയെന്നും പി.കെ ഫിറോസ് ആരോപിച്ചു. വിഷയത്തില്‍ അധിക യോഗ്യതയില്‍ മാറ്റം വരുത്തിയെന്നാണ് ജലീല്‍ പറയുന്നത് എന്നാല്‍ അടിസ്ഥാന യോഗ്യതയിലാണി ഇടപെട്ടതെന്നും പികെ ഫിറോസ് പറയുന്നു.

വിവാദത്തിലെ തെളിവുകള്‍ പുറത്തുവന്നതാണ് സംവാദത്തിന് മന്ത്രി ഭയക്കുന്നത്. വിഷയത്തില്‍ അദ്ദേഹത്തിന് പങ്കില്ലെങ്കില്‍ തങ്ങള്‍ വിജിലന്‍സിന് കൊടുത്ത പരാതിയില്‍ മന്ത്രി അന്വേഷണം ആവശ്യപ്പെടണമെന്നും ഫിറോസ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍