UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫേസ്ബുക്ക് ലൈവിനായി പാറക്കുളത്തില്‍ ചാടിയ യുവാവിനെ കാണാതായി; ദ്യശ്യം പകര്‍ത്താന്‍ ഏല്‍പ്പിച്ചത് ഭാര്യയെ

കുളത്തിന്റെ ഏറ്റവും ഉയരം കൂടിയ ഭാഗത്തുനിന്നും വെള്ളത്തിലേക്ക് ചാടുന്നത് ചിത്രീകരിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായാണ് ഭാര്യ നീനു, 9 മാസം പ്രായമായ മകള്‍, നാലുവയസുകാരനായ മകന്‍ എന്നിവരുമൊത്ത് ജിനു കുളത്തിലെത്തിയത്.

ഫേസ്ബുക്ക് ലൈവില്‍ സാഹസിക വീഡിയോ പോസ്റ്റ് ചെയ്യാനായി വെള്ളം നിറഞ്ഞ പാറക്കുള്ളത്തില്‍ ചാടിയ യുവാവിനെ കാണാതായി. ഇന്നലെ ഉച്ചയോടെയാണ് മല്ലപ്പള്ളി  ഏഴുമാനൂര്‍ വെള്ളയിലെ തന്റെ വീടിനു സമീപത്തുള്ള പാറക്കുളത്തില്‍ യുവാവ് ചാടിയത്. ഭാര്യയെയും മക്കളെയും കരയില്‍ നിര്‍ത്തി, മൊബൈല്‍ ഫോണ്‍ കാമറ ഓണ്‍ ചെയ്ത് നല്‍കിയായിരുന്നു ജിനു എന്ന 36 കാരന്റെ സാഹസികത.
കുളത്തിന്റെ ഏറ്റവും ഉയരം കൂടിയ ഭാഗത്തുനിന്നും വെള്ളത്തിലേക്ക് ചാടുന്നത് ചിത്രീകരിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായാണ് ഭാര്യ നീനു, 9 മാസം പ്രായമായ മകള്‍, നാലുവയസുകാരനായ മകന്‍ എന്നിവരുമൊത്ത് ജിനു കുളത്തിലെത്തിയത്.

വെള്ളത്തില്‍ വീഴുന്നത് വരെയുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ജിനു പൊങ്ങിവരുന്നത് കാത്തുനില്‍ക്കുകയായിരുന്നു നീനു.  എന്നാല്‍ ഏറെക്കഴിഞ്ഞും ഉയര്‍ന്നു വന്നില്ല. ഇതോടെ യുവതി നിലവിളിച്ച് അളെക്കൂട്ടുകയായിരുന്നു. നിന്തല്‍ വശമുണ്ടായിരുന്ന ജിനു പക്ഷേ വീഴ്ചയുടെ ആഘാതത്തില്‍ കുളത്തിന്റെ അടിത്തട്ടില്‍ കുടുങ്ങുകയായിരുന്നെന്നാണ് നിഗമനം. പെരുമ്പെട്ടി പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തി. ഇരുമ്പുകുഴി സുനു സദനത്തില്‍ പരേതനായ മുകുന്ദന്റെ മകനാണ് എസ് എം ജിനു. ശ്രീ നന്ദ, അഭിനന്ദ് എന്നിവരാണ് ജിനുവിന്റെ മക്കള്‍.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍