UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കശ്മീരില്‍ കുഴിബോംബ് ആക്രമണം; ഒരു സൈനികന്‍ കൊല്ലപ്പെട്ടു, 7 ജവാന്മാര്‍ക്ക് പരിക്ക്

പൂഞ്ച് ജില്ലയിലെ മെന്‍ന്ധര്‍ മേഖലയിലാണ് ആക്രമണമുണ്ടായത്.

ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം കുഴിബോംബ് ആക്രമണം. ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെടുകയും 7 ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പൂഞ്ച് ജില്ലയിലെ മെന്‍ന്ധര്‍ മേഖലയിലാണ് ആക്രമണമുണ്ടായത്. നിയന്ത്രണ രേഖയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജവാന്മാര്‍ക്കാണ് പരിക്കേറ്റതെന്നാണ് സൂചന.

രാവിലെ 10.45നായിരുന്നു ആക്രമണം നടന്നത്. ബാരാസിംഗ ബറ്റാലിയനിലെ 12 മദ്രാസ് റെജിമെന്റിലെ അംഗങ്ങള്‍ ഈ മേഖലയില്‍ പട്രോളിംഗ് നടത്തുന്നുണ്ട് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Read: ഒരു ഇന്റര്‍നാഷണല്‍ ബ്രാന്‍ഡിനെങ്ങനെയാണ് തിരുവനന്തപുരത്തെ കരിമഠം കോളനിയുടെ പേരു കിട്ടിയത്? അതൊരുകൂട്ടം സ്ത്രീകളുടെ പോരാട്ടത്തിന്റെ ചരിത്രം കൂടിയാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍