UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒന്നര ആഴ്ചക്കിടെ അസമിലെ ജോര്‍ഹട്ട് മെഡിക്കല്‍ കോളേജിലുണ്ടായത് 16 ശിശുമരണം

ആശുപത്രിയിലെ നവജാതശിശുക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വിഭാഗത്തില്‍ പ്രവേശിപ്പിച്ചവരാണ് മരിച്ചത്.

ഈ മാസം മാത്രം അസമിലെ ജോര്‍ഹട്ട് മെഡിക്കല്‍ കോളേജിലുണ്ടായത് പതിനാറു ശിശുമരണം. നവംബര്‍ ഒന്ന് മുതല്‍ നവംബര്‍ 9 വരെയുള്ള ദിവസങ്ങളിലെ മരണനിരക്ക് മാത്രമാണിതെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. മരിച്ചവരില്‍ ഏറെയും പിറന്നു വീണ ശിശുക്കളാണ്. കുഞ്ഞുങ്ങള്‍ മരിക്കാനിടയായതിന് കാരണം കുറഞ്ഞ ശശീരഭാരവും ജന്മനാ ഉള്ള അസുഖങ്ങളുമാണെന്നാണ് ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നത്.

ആശുപത്രിയിലെ നവജാതശിശുക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വിഭാഗത്തില്‍ പ്രവേശിപ്പിച്ചവരാണ് മരിച്ചത്. സംഭവത്തില്‍ ചികിത്സാപിഴവില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്നും ജോര്‍ഹട്ട് മെഡിക്കല്‍ കോളേജിലെ സൂപ്രണ്ടെന്റ് സൗരവ് ബോര്‍ക്കകോട്ടി പറയുന്നത്.

ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണം ചില സമയങ്ങളില്‍ കൂടുതല്‍ ആയിരിക്കും ആ സമയത്ത് മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ട്. മരിച്ച കുട്ടികളില്‍ ചിലര്‍ ഗര്‍ഭാവസ്ഥയിലേ തകരാറുകള്‍ ഉണ്ടായിരുന്നവരും ഭാരക്കുറവോടെയാണ് ജനിച്ചവരാണെന്നും ബോര്‍ക്കകോട്ടി കൂട്ടിച്ചേര്‍ത്തു.

ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലധികം രോഗികളെ ഈ ആശുപത്രിയില്‍ ചികില്‍സിച്ചിരുന്നുവെന്നും ഒരു ആരോപണമുണ്ട്. ജോര്‍ഹട്ടിലെ ഈ ആശുപത്രി മെഡിക്കല്‍ കോളേജ് പദവിയിലേക്ക് ഉയര്‍ത്തിയിട്ട് ഏറെ നാളുകള്‍ ആയിട്ടില്ല. യൂണിസെഫ് (UNICEF) അംഗത്തെ കൂടെ ഉള്‍പ്പെടുത്തിയുള്ള ഉന്നതതല സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

ഭരണപക്ഷവുമില്ല, പ്രതിപക്ഷവുമില്ല; എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ദുരിതം തുടരുന്നു

ശബരിമലയിൽ വ്യോമനിരീക്ഷണം ശക്തമാക്കും; പാർക്കിങ് പാസ്, ഐഡി കാർഡ്, റൗണ്ട് ട്രിപ്പ് ടിക്കറ്റ് തുടങ്ങിയ സംവിധാനങ്ങൾ

മോദി സര്‍ക്കാര്‍ റാഫേല്‍ വിമാനങ്ങള്‍ വാങ്ങിയത് യുപിഎ കാലത്തേക്കാള്‍ 40% അധികവിലയ്ക്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍