UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വീട്ടില്‍ അതിക്രമിച്ച് കയറി പതിനേഴുകാരിയെ തീകൊളുത്തി കൊന്നു

മാതാപിതാക്കള്‍ ഇല്ലാതിരുന്ന സമയത്ത് ഗോലു വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറി പെണ്‍കുട്ടിയുടെ ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ വീട്ടില്‍ അതിക്രമിച്ച് കയറി 17 വയസുകാരിയെ തീകൊളുത്തി കൊന്നു. പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് 22 വയസുകാരനായ ഗോലു എന്ന യുവാവാണ് പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തിയത്. എഴുപത് ശതമാനത്തോളം പൊള്ളലേറ്റതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ലാക്‌നൗ സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു.

മാതാപിതാക്കള്‍ ഇല്ലാതിരുന്ന സമയത്ത് ഗോലു വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറി പെണ്‍കുട്ടിയുടെ ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരി മറ്റൊരു മുറിയിലായിരുന്നു. സഹോദരി പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. കൊലപാതക ശ്രമം, അതിക്രമിച്ച് കയറല്‍ തുടങ്ങിയവയ്ക്കാണ് ഗോലുവിന്റെ പേരില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ഗോലുവും സീതാപൂര്‍ സ്വദേശിയാണ്.

പെണ്‍കുട്ടിയെ ശല്യം ചെയ്യുകയും, തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന പേരില്‍ മുന്‍പ് ഗോലുവിനെതിരെ കേസ് നല്‍കിയിരുന്നുവെന്നും, എന്നാല്‍ ഇതില്‍ പൊലീസ് അന്വേഷണമുണ്ടായില്ലെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു. മൂന്ന് പൊലീസുകാര്‍ക്കെതിരെ ഇതില്‍ നടപടി എടുത്തിട്ടുണ്ട്.

‘അഭിപ്രായം പറയാന്‍ പറ്റുന്നില്ല’, പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ താരമായ മലയാളി ഐഎഎസ് ഓഫീസര്‍ രാജിവെച്ചു; രാഷ്ട്രീയത്തിലേക്കോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍