UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സി.പി.ഐ സ്ഥാനാര്‍ഥിയായി കേരളത്തില്‍ കനയ്യകുമാറിനെ മത്സരിപ്പിക്കാന്‍ സാധ്യത

കനയ്യയെ സിപിഐയുടെ ദേശീയമുഖമാക്കിയുര്‍ത്തി കൊണ്ടുവരാനാണ് പാര്‍ട്ടിയുടെ ശ്രമം

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ. സ്ഥാനാര്‍ഥിയായി ജെ.എന്‍.യു യൂണിയന്‍ മുന്‍ പ്രസിഡന്റും എ.ഐ.എസ്.എഫ് നേതാവുമായ കനയ്യകുമാറിനെ മത്സരിപ്പിക്കാന്‍ സാധ്യത. പാര്‍ട്ടിതലത്തില്‍ നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഒന്നും വന്നിട്ടില്ലെങ്കിലും കേരളത്തിലെ യുവാക്കളുടെ ആവേശമായി മാറിയ കനയ്യയെ കേരളത്തില്‍ സ്ഥാനാര്‍ഥിയാക്കുന്നത് പാര്‍ട്ടിക്ക് വലിയ ഗുണം ചെയ്യുമെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

പാര്‍ട്ടി പ്രതിനിധികളുടെ സ്വകാര്യ ചര്‍ച്ചയില്‍ ഇക്കാര്യം വന്നുകഴിഞ്ഞു. രണ്ടുവര്‍ഷം കഴിഞ്ഞു നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയമൊന്നും പാര്‍ട്ടി ചര്‍ച്ചയൊന്നും ചെയ്തിട്ടില്ല. പക്ഷേ, സംഘപരിവാര്‍ ശക്തികളുടെ നോട്ടപ്പുള്ളികൂടിയായ കനയ്യകുമാര്‍ സ്ഥാനാര്‍ഥിയാവുന്നതിന് പൊതുവെ അനുകൂല നിലപാടാണ് സ്വകാര്യചര്‍ച്ചയില്‍ വരുന്നത്.

കനയ്യയെ സിപിഐയുടെ ദേശീയമുഖമാക്കിയുര്‍ത്തി കൊണ്ടുവരാനാണ് പാര്‍ട്ടിയുടെ ശ്രമം. അതിന്റെ ഭാഗമായിട്ടാണ് അദ്ദേഹത്തെ പാര്‍ലമെന്റില്‍ എത്തിക്കാനുള്ള ശ്രമം നടത്തുന്നത്. കനയ്യക്ക് മത്സരിക്കാന്‍ ഉറപ്പുള്ള സീറ്റ് മറ്റ് സംസ്ഥാനങ്ങളിലൊന്നും ഇപ്പോഴില്ലെന്ന് സി.പി.ഐ.ക്ക് ബോധ്യമുണ്ട്. കേരളത്തിലാണെങ്കില്‍ സാധ്യത ഏറെയുമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍