UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കശ്മീരില്‍ സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണം; 3 സൈനികര്‍ കൊല്ലപ്പെട്ടു

ആക്രമണം നടത്തിയ രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മു-കശ്മീരിലെ സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 3 സൈനികര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരു ക്യാപ്റ്റനും ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറുണ്ടെന്നാണ് വിവരം. അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടിട്ടുണ്ട്. ആക്രമണം നടത്തിയ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കുപ്‌വാര സൈനിക കേന്ദ്രത്തിലെ ആയുധശാലക്ക് നേരെയാണ് ആക്രമണം നടന്നത്. പുലര്‍ച്ചെ നാലുമണിക്ക് ആയുധങ്ങളുമായി എത്തിയ ഭീകരര്‍ ചാവേര്‍ ആക്രണം നടത്തുകയായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

സൈനിക കേന്ദ്രത്തില്‍ ആക്രമണം തുടരുകയാണ്. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തെ തുടര്‍ന്ന് സെന്യവും പോലീസും തിരച്ചില്‍ നടത്തുകയും ചെയ്യുന്നുണ്ട്. ജയ്ഷ-ഇ-മുഹമ്മദ് സംഘടന ഭീകരരാണ് ഇതിന് പിന്നിലെന്ന് കരുതുന്നത്. പ്രദേശത്തെ കനത്ത മൂടല്‍മഞ്ഞിന്റെ ആനുകൂല്യം മുതലെടുത്താണ് ഭീകരര്‍ ആക്രമണം നടത്തിയത്. ഇതിനാല്‍ ആദ്യം സൈന്യത്തിന് ഇവരെ പ്രതിരോധിക്കാന്‍ സാധിച്ചില്ലായിരുന്നു.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് ഉന്നത്തതല യോഗം വിളിച്ചു. രഹസ്യന്വേഷണ വിഭാഗത്തിലെയും ആഭ്യന്തര വിഭാഗത്തിലെയും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍