UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജമ്മുകാശ്മീരിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു

പതിനൊന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി വീടുകള്‍ക്കും കടകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു

ജമ്മുകാശ്മീരില്‍ ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയിലും മേഘവിസ്‌ഫോടനത്തിലും ആറുപേര്‍ കൊല്ലപ്പെട്ടു. ജമ്മു മേഖലയില്‍ പെട്ട ദോഡ ജില്ലയിലാണ് അപകടം സംഭവിച്ചത്. പതിനൊന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി വീടുകള്‍ക്കും കടകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. ഒരു സ്‌കൂള്‍ കെട്ടിടം തകര്‍ന്നു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. മരിച്ച ആറുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിട്ടുണ്ട്. സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായ പ്രദേശങ്ങളില്‍ ഒന്നാണിത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചില്‍ ഗതാഗത തടസത്തിന് കാരണമായിരുന്നു. 2014ല്‍ സംസ്ഥാനത്തുണ്ടായ കനത്ത വെള്ളപ്പൊക്കം വലിയ ആള്‍നാശത്തിനും നാശനഷ്ടങ്ങള്‍ക്കും കാരണമായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍