UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബീഫ് കഴിച്ചതിന്റെ പേരില്‍ ബിഹാറില്‍ മുസ്ലിങ്ങള്‍ക്ക് നേരെ ആക്രമണം: ആക്രമിക്കപ്പെട്ടവര്‍ക്കെതിരെ കേസ്

പ്രദേശിക ഭൂരിപക്ഷ സമൂഹത്തിന്റെ മതവികാരം വൃണപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്

ബിഹാറില്‍ വീണ്ടും ഗോസംരക്ഷകരുടെ ആക്രമണം. പടിഞ്ഞാറന്‍ ചമ്പാരന്‍ ജില്ലയില്‍ ഏഴ് മുസ്ലിങ്ങള്‍ക്ക് നേരെയാണ് ഏറ്റവും പുതിയ ആക്രമണമുണ്ടായത്. ഇവര്‍ തങ്ങളുടെ വീട്ടില്‍ ബീഫ് പാചകം ചെയ്തുവെന്നാരോപിച്ചായിരുന്നു ആക്രമണം.

ദര്‍മ്മ ഗ്രാമത്തിലെ മുഹമ്മദ് ഷഹാബുദ്ദീന്‍ എന്നയാളുടെ വീടിന് മുന്നില്‍ തടിച്ചു കൂടിയ ഗോസംരക്ഷകര്‍ ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എവിടെയാണ് ബീഫ് പാചകം ചെയ്തതെന്ന് ഇദ്ദേഹത്തോട് ചോദിച്ച ആള്‍ക്കൂട്ടം കയ്യില്‍ കരുതിയിരുന്ന വടികള്‍ ഉപയോഗിച്ച് ഇദ്ദേഹത്തെ മര്‍ദ്ദിക്കുകയായിരുന്നു.

ഷഹാബുദ്ദീനും അയല്‍വാസികളും ഏതാനും ദിവസം മുമ്പ് ഒരു പശുവിനെ കൊലപ്പെടുത്തി ബീഫ് പാചകം ചെയ്ത് കഴിച്ചുവെന്നാണ് വിഎച്ച്പി അംഗങ്ങളായ അക്രമികളുടെ ആരോപണം. സംഭവം അറിഞ്ഞ് ഷഹാബുദ്ദീന്റെ വീടിന് മുന്നിലെത്തിയ ആളുകളെയും ഗോസംരക്ഷകരുടെ സംഘം മര്‍ദ്ദിച്ചു. സ്ഥലത്തെത്തിയ ബെത്തിയ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുസ്ലിങ്ങളെ കൂടുതല്‍ അക്രമത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്.

അതേസമയം അക്രമികള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടില്ല. കുദുസ് ഖുറേഷി, നസറുദ്ദീന്‍ മിയാന്‍, മുസ്തഫ മിയാന്‍, ജഹാംഗീര്‍ മിയാന്‍, അസ്ലാം അന്‍സാരി, ബബ്ലു മിയാന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. പ്രദേശിക ഭൂരിപക്ഷ സമൂഹത്തിന്റെ മതവികാരം വൃണപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍