UPDATES

ട്രെന്‍ഡിങ്ങ്

ഒരുവര്‍ഷം തികച്ചില്ല, കേരളത്തില്‍ നടന്നത് 97 ഹര്‍ത്താല്‍; തുടക്കം സിപിഎമ്മിലൂടെ; ഏറ്റവും കൂടുതല്‍ ബിജെപി

സംസ്ഥാനത്തെ ഈ വര്‍ഷത്തെ ഹര്‍ത്താല്‍ നിരക്ക് ശരാശി 3.58 ദിവസത്തില്‍ ഒന്ന് എന്നതാണ്.

ഈ വര്‍ഷം 2018 ഡിസംബര്‍ 15 വരെ കേരളത്തില്‍ നടന്നത് 97 ഹര്‍ത്താല്‍. ‘സേ നോ ടു ഹര്‍ത്താല്‍’ കൂട്ടായ്മയാണ് പുറത്തുവിട്ട് കണക്കുകള്‍ പ്രകാരം ബിജെപി, സംഘപവരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്തത് 33 ഹര്‍ത്താലും, യുഡിഎഫും അനുകൂല സംഘടനകളുടെയും നേതൃത്വത്തില്‍ 27 ഹര്‍ത്താലും, എല്‍ഡിഎഫും അനുകൂല സംഘനകളും 16 ഹര്‍ത്താലും, വ്യാപാരി വ്യവസായികള്‍ 11 ഉം ഹര്‍ത്താലുകള്‍ നടത്തി. ഇതില്‍ കൂടുതലും പ്രാദേശിക ഹര്‍ത്താലാണ്.

എകെജിയെക്കുറിച്ച് സമൂഹ മാധ്യമത്തില്‍ വി.ടി.ബല്‍റാം എംഎല്‍എ നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് 2018ലെ ആദ്യ ഹര്‍ത്താലിന് തുടക്കം കുറിച്ചത്. തൃത്താല നിയോജക മണ്ഡലത്തല്‍ മാത്രമുള്ള പ്രാദേശിക ഹര്‍ത്താലായിരുന്നു. എന്നാല്‍ 2018ലെ ഹര്‍ത്താല്‍ ഏറ്റവും കൂടുതല്‍ ആഹ്വാനം ചെയ്തത് ബിജെപിയാണ്.

സംസ്ഥാനത്തെ ഈ വര്‍ഷത്തെ ഹര്‍ത്താല്‍ നിരക്ക് ശരാശി 3.58 ദിവസത്തില്‍ ഒന്ന് എന്നതാണ്. ഈ വര്‍ഷം ഫെബ്രുവരി മാസത്തിലാണ് (15 എണ്ണം) ഏറ്റവും കൂടുതല്‍ ഹര്‍ത്താല്‍ ഉണ്ടായത്.

2018-ല്‍ ഓരോ മാസവും നടന്ന ഹര്‍ത്താല്‍

ജനുവരി – 8
ഫെബ്രുവരി – 15
മാര്‍ച്ച് – 3
ഏപ്രില്‍ – 12
മെയ് – 7
ജൂണ്‍ – 8
ജൂലൈ – 10
ഓഗസ്റ്റ് – 4
സെപ്റ്റംബര്‍ – 5
ഒക്ടോബര്‍ – 10
നവംബര്‍ – 10
ഡിസംബര്‍ – 5

2017-ല്‍ 120 ഹര്‍ത്താലുകളാണ് കേരളത്തില്‍ നടന്നത്. കഴിഞ്ഞ വര്‍ഷവും ബിജെപി ആയിരുന്നു ഏറ്റവും കൂടുതല്‍ ഹര്‍ത്താലുകള്‍ നടത്തിയത്. മുന്‍ വര്‍ഷം ബിജെപി 41 ഹര്‍ത്താലുകള്‍ നടത്തിയത്തിയപ്പോള്‍ യുഡിഎഫ് 27ഉം എല്‍ഡിഎഫ് 18ഉം നടത്തി.

ശബരിമല: 68 ദിവസത്തിനുള്ളില്‍ ബിജെപിയുടെ 5 ഹര്‍ത്താലുകള്‍, പൊറുതിമുട്ടി ജനം; വ്യാപാര, ടൂറിസം മേഖലയിലും ഇടിവ്

സിപിഎമ്മിന്റെ ശ്രമഫലമായി ഒരാചാരം കൂടി ലംഘിക്കപ്പെടുന്നു; കേരളത്തിലെ ആചാരസംരക്ഷകർ അറിയുന്നില്ലേ ഇതൊന്നും?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍