UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അസാധുവാക്കിയ ആയിരം രൂപ നോട്ടുകളില്‍ 99 ശതമാനം തിരിച്ചെത്തി: സര്‍ക്കാരിന്റെ കള്ളപ്പണ കണക്കുകള്‍ക്ക് തിരിച്ചടി

ഇക്കഴിഞ്ഞ മാര്‍ച്ചിന് ശേഷം 8,925 കോടി രൂപയുടെ ആയിരം രൂപ നോട്ടുകള്‍ വിപണിയില്‍ ശേഷിക്കുന്നുണ്ടെന്ന് ആര്‍ബിഐ

കഴിഞ്ഞ നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ അസാധുവായി പ്രഖ്യാപിച്ച ആയിരം രൂപ നോട്ടുകളില്‍ 99 ശതമാനവും തിരികെയെത്തിയതായി റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്കിനെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്. നവംബര്‍ എട്ടിന് രാത്രി പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിക്കുമ്പോള്‍ 6.86 ലക്ഷം കോടി രൂപ മൂല്യമുള്ള ആയിരം രൂപ നോട്ടുകളാണ് വിപണിയിലുണ്ടായിരുന്നത്.

ഇക്കഴിഞ്ഞ മാര്‍ച്ചിന് ശേഷം 8,925 കോടി രൂപയുടെ ആയിരം രൂപ നോട്ടുകള്‍ വിപണിയില്‍ ശേഷിക്കുന്നുണ്ടെന്ന് ആര്‍ബിഐ പിന്നീട് വ്യക്തമാക്കി. പിന്‍വലിച്ച ആയിരം രൂപ നോട്ടുകളുടെ 1.3 ശതമാനം മാത്രമാണ് ഇത്. അസാധു നോട്ടുകളില്‍ 99 ശതമാനവും തിരികെയെത്തിയതോടെ കള്ളപ്പണം സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകള്‍ തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

അതേസമയം നോട്ട് അസാധുവാക്കിയതിന് ശേഷം എത്ര നോട്ടുകള്‍ ബാങ്കില്‍ തിരികെയെത്തിയെന്ന ചോദ്യത്തിന് സര്‍ക്കാരും റിസര്‍വ് ബാങ്കും ഇതുവരെ കൃത്യമായ മറുപടി നല്‍കിയിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍