UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരള യൂണിവേഴ്‌സിറ്റി റിസര്‍ച്ച് സ്‌കോളര്‍മാരുടെ ആധാര്‍ വിവരങ്ങളും പുറത്ത്

യൂണിവേഴ്‌സിറ്റിയുടെ റിസര്‍ച്ച് വെബ്‌സൈറ്റിലാണ്‌ സ്‌കോളര്‍മാരുടെ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്

കേരള യൂണിവേഴ്‌സിറ്റി റിസര്‍ച്ച് സ്‌കോളര്‍മാരുടെ ആധാര്‍ വിവരങ്ങളും പുറത്തായി. ദേശീയതലത്തിലെയും കേരളത്തിലെയും ആധാര്‍ ചോര്‍ച്ചകള്‍ ചര്‍ച്ചയിലിരിക്കുന്ന സാഹചര്യത്തിലാണ് യൂണിവേഴ്‌സിറ്റിയുടെ റിസര്‍ച്ച് വെബ്‌സൈറ്റില്‍ സ്‌കോളര്‍മാരുടെ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. സ്‌കോളര്‍ഷിപ്പിനായി കേരളയൂണിവേഴ്‌സിറ്റിയില്‍ ആധാര്‍ നമ്പര്‍ ചേര്‍ത്തവരുടെ വിവരങ്ങളാണ് പുറത്തായിരിയ്ക്കുന്നത്.

കേരള യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ വന്ന ജേര്‍ണലിസം പിഎച്ച്ഡി സ്‌കോളേഴ്‌സിന്റെ ആധാര്‍ വിവരങ്ങള്‍

ആധാര്‍ നമ്പര്‍ എന്‍ക്രിപ്ഷനില്ലാതെ (രഹസ്യമായിട്ടല്ലാതെ) കൈകാര്യം ചെയ്യുന്നതും പ്രസിദ്ധീകരിക്കുന്നതും ചെയ്യുന്നതും നിയമവിരുദ്ധമാണ്. കേരള യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റില്‍ വന്ന ഗുരുതര വീഴ്ച ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് യുജിസി സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. കോളേജ്/യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റുകളില്‍ ആധാര്‍ നമ്പറുകള്‍ പ്രസിദ്ധീകരിയ്ക്കരുതെന്നാണ്‌ യുജിസിയുടെ സര്‍ക്കുലര്‍.

യുജിസി സര്‍ക്കുലര്‍

സംഭവത്തെ പറ്റി നാഷണല്‍ ക്രിട്ടിക്കല്‍ ഇന്‍ഫര്‍മേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊട്ടക്ഷന്‍ സെന്റര്‍ (NCIIPC), ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍ന്‍സ് ടീം (CERT-IN) , യൂണീക് ഐഡന്റിഫീക്കേഷന്‍ ഓഫ് ഇന്ത്യ (UIDAI) എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍