UPDATES

കൂറുമാറാന്‍ സാധ്യതയെന്ന് സംശയം; അഭയാ കേസില്‍ മൂന്ന് സാക്ഷികളെ വിസ്തരിക്കേണ്ടെന്ന് പ്രോസിക്യൂഷന്‍

പ്രോസിക്യൂഷന്‍ ആവശ്യം സിബിഐ പ്രത്യേക കോടതി അംഗീകരിച്ചതോടെ കേസില്‍ ഏഴു പേര്‍ കൂറുമാറിയതായും കോടതി പ്രഖ്യാപിച്ചു.

അഭയ കേസില്‍ മൂന്ന് സാക്ഷികളെ വിസ്തരിക്കേണ്ടതില്ലെന്ന പ്രോസിക്യൂഷന്റെ ആവശ്യം സിബിഐ പ്രത്യേക കോടതി അംഗീകരിച്ചു. കൂറുമാറാന്‍ സാധ്യതയുള്ളതിനാലാണ് കന്യാസ്ത്രീമാരായ വിനീത, ആനന്ദ്, ഷേര്‍ളി എന്നിവരെയാണ് വിസ്തരിക്കേണ്ടെന്ന് പ്രോസിക്യൂഷന്‍ നിലപാടെടുത്തത്. പ്രോസിക്യൂഷന്‍ ആവശ്യം സിബിഐ പ്രത്യേക കോടതി അംഗീകരിച്ചതോടെ കേസില്‍ ഏഴു പേര്‍ കൂറുമാറിയതായും കോടതി പ്രഖ്യാപിച്ചു.

കേസിലെ ഇരുപത്തിമൂന്നാം സാക്ഷിയായ കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ അടുക്കള ജീവനക്കാരി അച്ചാമ്മ കഴിഞ്ഞ ദിവസം വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു. അഭയ കൊല്ലപ്പെട്ട ദിവസം രാവിലെ അടുക്കളയില്‍ അസ്വാഭാവികമായ ചിലത് കണ്ടുവെന്നായിരുന്നു അച്ചാമ്മ സിബിഐയ്ക്ക് നല്‍കിയ മൊഴി.

എന്നാല്‍ അസ്വാഭാവിമായി താന്‍ ഒന്നും കണ്ടില്ലെന്നാണ് അച്ചാമ്മ കോടതിയില്‍ മൊഴി നല്‍കിയത്. അച്ചാമ്മയെ കൂടാതെ കേസിലെ ഇരുപത്തിയൊന്നാം സാക്ഷി നിഷാ റാണി, നാലാം സാക്ഷി സഞ്ജു പി മാത്യു, അന്‍പതാം സാക്ഷി സിസ്റ്റര്‍ അനുപമ എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു.

സിസ്റ്റര്‍ അഭയയുടെ കൊലപാതക കേസ് 27 വര്‍ഷമായി നീണ്ടുപോവുകയാണ്. 1992 മാര്‍ച്ച് 27 ന് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read: “ദലിത് എന്നാല്‍ തൊട്ടുകൂടാത്തവര്‍” – ചോദ്യ പേപ്പറുണ്ടാക്കിയവര്‍ക്കെതിരെ കേസെടുക്കണമെന്ന് സ്റ്റാലിന്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍