UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മഹേഷിന്റെ പ്രതികാരത്തിലെ ചാച്ചനെ അനശ്വരനാക്കിയ കെ എല്‍ ആന്റണി അന്തരിച്ചു

ഒട്ടേറ നാടകങ്ങള്‍ രചിക്കുകയും സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്ത് ആന്റണി സിനിമ രംഗത്തും പ്രശസ്തനാണ്

നാടക സംവിധായകനും നടനുമായ കെ എല്‍ ആന്റണി (70) അന്തരിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒട്ടേറ നാടകങ്ങള്‍ രചിക്കുകയും സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്ത് ആന്റണി സിനിമ രംഗത്തും പ്രശസ്തനാണ്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തില്‍ ഫഹദ് ഫാസിലിന്റെ അച്ഛന്‍ (ചാച്ചന്‍) കഥാപാത്രമായി എത്തിയതാണ് ആന്റണിയെ ശ്രദ്ധേയനാക്കിയത്.

ആന്റണി എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച നാടകങ്ങളാണ് കലാപം, കുരുതി, ഇരുട്ടറ, മനുഷ്യപുത്രന്‍, തെരുവുഗീതം തുടങ്ങിയവ. ഗപ്പി, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തുടങ്ങിയ സിനിമയിലും പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നാടകത്തിലും സിനിമയിലും നടിയായ ലീനയാണ് ഭാര്യ. അമ്പിളി, ലാസര്‍ ഷൈന്‍ (മാധ്യമപ്രവര്‍ത്തകന്‍), നാന്‍സി എന്നിവര്‍ മക്കളാണ്.

കെ എല്‍ ആന്റണി; മഹേഷിന്റെ ചാച്ചന്‍റെ നാടകീയ ജീവിതം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍