UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജാതിവിവേചനം കാരണം വീട് നിഷേധിക്കപ്പെട്ടു; ദമ്പതികള്‍ക്ക് വീട് നിര്‍മിച്ച് നല്‍കി നടനും എംപിയുമായ സുരേഷ് ഗോപി

ഒന്നര വര്‍ഷം മുമ്പ് ജാതി-രാഷ്ട്രീയ വിവേചനത്തിന്റെ പേരില്‍ ഏറെ പ്രതിഷേധമുണ്ടായിരുന്ന സ്ഥലമായിരുന്നു അംബേദ്കര്‍ കോളനി.

ജാതിവിവേചനം കാരണം വീട് നിഷേധിക്കപ്പെട്ട, ദമ്പതികള്‍ക്ക് വീട് നിര്‍മിച്ച് നല്‍കി നടനും എംപിയുമായ സുരേഷ് ഗോപി. പാലക്കാട് ജില്ലയിലെ അംബേദ്കര്‍ കോളനിയിലെ വീരന്‍,കാളിയമ്മ ദമ്പതികള്‍ക്കാണ് സുരേഷ് ഗോപി വീട് പണിത് നല്‍കിയത്. പട്ടികജാതിയില്‍പ്പെട്ട ഇവര്‍ക്ക് ജാതീയ വിവേചനം കാരണമാണ് വീട് നിഷേധിക്കപ്പെട്ടതെന്നറിഞ്ഞ സുരേഷ് ഗോപി സ്വന്തം കയ്യില്‍ നിന്നു പൈസ ചെലവഴിച്ചാണ് വീട് നിര്‍മിച്ച് നല്‍കിയത്.

ഒന്നര വര്‍ഷം മുമ്പ് ജാതി-രാഷ്ട്രീയ വിവേചനത്തിന്റെ പേരില്‍ ഏറെ പ്രതിഷേധമുണ്ടായിരുന്ന സ്ഥലമായിരുന്നു അംബേദ്കര്‍ കോളനി. അന്ന് കോളനിയില്‍ എത്തിയപ്പോള്‍ ഒരു കുടുംബത്തിന് വീട് വച്ചു നല്‍കുമെന്ന് സുരേഷ് ഗോപി വാഗ്ദാനം നല്‍കിയിരുന്നു.

രണ്ടുമുറിയും ഹാളും അടുക്കളയും ചേര്‍ന്നതാണ് വീടിന്റെ താക്കോല്‍ ദാന ചടങ്ങിന്റെ ചിത്രങ്ങള്‍ എംപി ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. കോളനിയില്‍ അര്‍ഹരായ മറ്റൊരു കുടുംബത്തിന് കൂടി ഒരു വീട് കൂടി നിര്‍മിച്ചു നല്‍കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍